സോലാപൂർ (മഹാരാഷ്ട്ര): വാത്സല്യ പൂരിതമായ മാതൃശക്തിയിലൂടെസമൂഹത്തിൻ്റെ ഉയർച്ച സ്വാഭാവികമായി ഉണ്ടാകുമെന്ന് ആർഎസ്എസ് സർസംഘചാലക്ഡോ. മോഹൻ ഭാഗവത് . മാതൃശക്തിയിലൂടെരാഷ്ട്രം പുരോഗമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഹുതാത്മ സ്മൃതി മന്ദിറിൽ സംഘടിപ്പിച്ച ഉദ്യോഗവർദ്ധിനി സൻസ്തയുടെ ‘പരിവാർ ഉത്സവ്’ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു സർസംഘചാലക്.
സ്ത്രീകളുടെ വിമോചനത്തിനായി പ്രവർത്തിക്കുന്നുണ്ടെന്ന അഹങ്കാരം പുരുഷന്മാർ കാണിക്കരുത്. സ്ത്രീകൾക്ക് ചെയ്യാൻ കഴിയുന്ന ജോലി പുരുഷന്മാർക്ക് ചെയ്യാൻ കഴിയില്ല. സ്ത്രീകൾക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. അന്യായമായ സ്റ്റീരിയോടൈപ്പുകളുടെ ബന്ധനത്തിൽ നിന്ന് അവരെ മോചിപ്പിക്കണം, മോഹൻ ഭാഗവത് പറഞ്ഞു. സാധാരണക്കാരുടെ അസാധാരണ സമർപ്പണം മൂലമാണ് ഉദ്യോഗവർദ്ധിനി ഉയർന്നുവന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്യോഗവർദ്ധിനിയെ ആസ്പദമാക്കിയുള്ള ‘അഖണ്ഡ് യാത്ര’ എന്ന ഡോക്യുമെന്ററി പരിപാടിയിൽ പ്രദർശിപ്പിച്ചു. നയൻബെൻ ജോഷി എഴുതി മുതിർന്ന പത്രപ്രവർത്തകൻ അരുൺ കർമാകർ എഡിറ്റ് ചെയ്ത ‘ഉദ്യോഗവർദ്ധിനി കി സേവാവ്രതി’ എന്ന പുസ്തകവും പ്രകാശനം ചെയ്തു. ജില്ലാ മജിസ്ട്രേറ്റ് കുമാർ ആശിർവാദ്, സംഘടനയുടെ ഉപദേഷ്ടാവ് രാം റെഡ്ഡി, ഉദ്യോഗവർദ്ധിനി സ്ഥാപക പ്രസിഡന്റ് ചന്ദ്രിക ചൗഹാൻ, സെക്രട്ടറി മേധ രജോപാധ്യായ എന്നിവർ പങ്കെടുത്തു.



Discussion about this post