നാഗ്പൂർ: ലോകത്തിന്റെയാകെ ക്ഷേമത്തിന് വേണ്ടി ചിന്തിക്കുകയും എല്ലാവരുടെയും സന്തോഷം ആഗ്രഹിക്കുകയും ചെയ്യുക എന്നതാണ് അടിസ്ഥാന ഹിന്ദു ആശയമെന്ന് രാഷ്ട്ര സേവികാ സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി (ശാന്തക്ക). ഭാരതത്തിൻ്റെ മഹത്തായ ചരിത്രവും പാരമ്പര്യവും ഇതിന് തെളിവാണ്. ഈ ആശയത്തിൻ്റെ വെളിച്ചത്തിൽ ജീവിതത്തെ രൂപപ്പെടുത്തണമെന്ന് അവർ പറഞ്ഞു. രേശിംബാഗ് സ്മൃതി മന്ദിറിൽ സേവിക സമിതി അഖില ഭാരതീയ കാര്യകാരിണി ബൈഠക്കിൽ സമാപന പ്രഭാഷണം നടത്തുകയായിരുന്നു ശാന്തക്ക.
2026 ൽ, രാഷ്ട്ര സേവിക സമിതി സ്ഥാപിതമായതിന്റെ 90-ാം വർഷമാണ്. സംഘം ഈ വർഷം ശതാബ്ദിയിലെത്തുന്നു. സമിതിയുടെ നവതിയും സംഘത്തിൻ്റെ ശതാബ്ദിയും മുൻനിർത്തി സംഘടനാ വികാസത്തിനായുള്ള കാര്യക്രമങ്ങൾക്ക് പ്രതിനിധി സഭ രൂപം നല്കി.
യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ആസക്തി വർദ്ധിക്കുന്നത് ഗുരുതരമായ പ്രതിസന്ധിയാണെന്ന് പ്രതിനിധി സഭ അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. സർക്കാരും വിദ്യാഭ്യാസ, സാമൂഹിക സ്ഥാപനങ്ങളും അവരുടെ പദ്ധതികളിൽ ലഹരിവിമുക്ത പരിപാടികൾ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. “ഓപ്പറേഷൻ സിന്ദൂർ” വിജയകരമായി നടത്തിയതിന് സൈന്യത്തിനെയും സർക്കാരിനെയും പ്രതിനിധി സഭ അഭിനന്ദിച്ചു.



Discussion about this post