നാഗ്പൂര്‍: അമ്മയ്ക്ക് വാത്സല്യമയമാർന പൊതു പ്രവർത്തനമായിരുന്നു രാഷ്ട്ര സേവികാ സമിതിയുടെ നാലാമത് പ്രമുഖ് സഞ്ചാലികയായ പ്രമീളാ തായ് മേഢെയുടേതെന്ന് ആർഎസ്എസ് . അവസാനിച്ചത് രാഷ്ട്രത്തിനായുള്ള ദീർഘതപസ്യയാണെന്ന് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇന്ന് രാവിലെ 9.05 ന് ദേവി അഹല്യ മന്ദിറിലായിരുന്നു പ്രമീളാ തായിയുടെ അന്ത്യം. പ്രമീളാതായ്ജിയുടെ ആഗ്രഹപ്രകാരം ഭൗതിക ശരീരം നാളെ രാവിലെ എട്ടിന് എയിംസിലേക്ക് ദാനം ചെയ്യും.
2006- 2012 വരെ സേവികാ സമിതിയുടെ പ്രമുഖ് സഞ്ചാലിക എന്ന ചുമതല വഹിച്ചു.
മഹാരാഷ്ട്രയിലെ നന്ദൂര്‍ഖാറില്‍ 1929 ജൂണ്‍ എട്ടിനാണ് പ്രമീളാ മേഢെ ജനിച്ചത്. പത്ത് വയസ് മുതലേ സേവികാസമിതിയുമായി ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു. സേവികാ സമിതി സ്ഥാപക ലക്ഷ്മിബായ് കേള്‍ക്കര്‍ക്കൊപ്പം ഭാരതമാസകലം സഞ്ചരിച്ചു. 1978 മുതല്‍ 2003 വരെ 25 വര്‍ഷം സംഘടനയുടെ പ്രമുഖ് കാര്യവാഹികയായിരുന്നു. 2003ല്‍ പ്രമുഖ് സഹ സഞ്ചാലികയായി. ലക്ഷ്മിബായ് കേള്‍ക്കറുടെ ജീവിതദര്‍ശനം ഭാരതമാകെ എത്തിക്കുന്നതിനായി എഴുപത്തഞ്ചാം വയസില്‍ പ്രമീള തായ് നടത്തിയ ഭാരതപര്യടനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. 2004 ആഗസ്ത് ഒമ്പത് മുതല്‍ 266 ദിവസം കൊണ്ട് 107 കേന്ദ്രങ്ങളില്‍ അവരെത്തി. കന്യാകുമാരി മുതല്‍ ജമ്മുകശ്മീര്‍ വരെ, ജൂനഗഢ് മുതല്‍ ഇംഫാല്‍ വരെ 28000 കിലോമീറ്റര്‍ യാത്ര ചെയ്തു. ഈ യാത്രയ്ക്കിടെ വനവാസി മേഖലകളിലടക്കം 107 പരിപാടികളില്‍ സംസാരിച്ചു.
ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഹല്യാമന്ദിറിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. പ്രമീളാ തായിയുടെ ജീവിതം തന്നെ അവരുടെ മഹത്വത്തിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post