നാഗ്പൂർ: മാലേഗാവ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട കോടതി വിധിയിലൂടെ സത്യം വ്യക്തമായിരിക്കുകയാണെന്ന് ആർ എസ് എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ.
സ്വാർത്ഥ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ചിലർ നിക്ഷിപ്ത താത്പര്യങ്ങളോടെഅധികാരം ദുരുപയോഗിച്ച് ഹിന്ദു ധർമ്മത്തെയും മുഴുവൻ ഹിന്ദുസമൂഹത്തെയും തീവ്രവാദവുമായി ബന്ധിപ്പിക്കാനാണ് ശ്രമിച്ചത്.
സുദീർഘമായ നീതി നിർവഹണ നടപടികൾ ക്കൊടുവിൽ വന്ന കോടതിവിധി അവ്യക്തമായ ആ ആരോപണങ്ങളെ തള്ളിക്കളഞ്ഞിരിക്കുകയാണ്. സത്യം വിജയിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post