നാഗ്പൂര്‍: ഒടുവില്‍ ആ ശരീരവും നാടിന് സമര്‍പ്പിച്ച് പ്രമീളാ തായ് വിടവാങ്ങി. പത്താം വയസില്‍ തുടങ്ങിയ സമാനതകളില്ലാത്ത സമര്‍പ്പിത ജീവിതം ഇനി ഓര്‍മ്മകളുടെ പാഠപുസ്തകത്തില്‍. ഭൗതികശരീരം അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം തായ്ജിയുടെ ആഗ്രഹം പോലെ എയിംസിന് ദാനം ചെയ്തു.
ഇന്നലെ രാവിലെയാണ് രാഷ്ട്രസേവികാ സമിതിയുടെ മുന്‍ പ്രമുഖ് സഞ്ചാലിക പ്രമീളാ തായ് മേഢെ അന്തരിച്ചത്. സമിതി കേന്ദ്രകാര്യാലയമായ നാഗപൂര്‍ ദേവി അഹല്യമന്ദിറിലായിലുന്നു അവസാന നാളുകള്‍. പൂര്‍ണഗണവേഷധാരികളായ നൂറ് കണക്കിന് സേവികമാര്‍ എക്കാലത്തെയും പ്രേരണാസ്രോതസായ ആ അതുല്യ സംഘാടകയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി തന്നെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഹല്യാമന്ദിറിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ രാവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍കാര്യവാഹ് സി. ആര്‍. മുകുന്ദ, അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി തുടങ്ങി മുതിര്‍ന്ന നിരവധി സംഘടനാ പ്രവര്‍ത്തകരും പ്രമുഖ നേതാക്കളും തായിജിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.
പ്രമീള തായ് മേഢെയുടെ ജീവിതം സമൂഹത്തിനും രാഷ്ട്രസേവനത്തിനും വേണ്ടി സമര്‍പ്പിച്ചതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. സ്ത്രീ ശാക്തീകരണത്തിനും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ദേശസ്നേഹത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും പ്രതീകമാണ് പ്രമീള തായ് എന്ന് രാഷ്ട്രസേവിക സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി അനുസ്മരിച്ചു. സേവനത്തിന്റെയും ത്യാഗത്തിന്റെയും പാതയായിരുന്നു തായ്ജിയുടേതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. അവരുടെ വിയോഗത്തോടെ, മാതൃതുല്യയായ മാര്‍ഗദര്‍ശിയെയാണ് നഷ്ടമായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post