ന്യൂദൽഹി : ഒഡീഷയിലെ ബാലസോറിൽ വിദ്യാർത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിരപരാധികളായ എബിവിപി പ്രവർത്തകർക്കെതിരെ വ്യാജ കേസ് രജിസ്റ്റർ ചെയ്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് അപലപനീയമാണ് എന്ന് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് വ്യക്തമാക്കി.
ഫക്കീർ മോഹൻ കോളേജിലെ സൗമ്യശ്രീ ബിഷി എന്ന വിദ്യാർത്ഥിനി അധ്യാപകന്റെ മാനസിക ശാരീരിക പീഡനങ്ങൾക്ക് ഇരയായതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് തീകൊളുത്തി ആത്മഹത്യക്ക് ചെയ്തത്. വിദ്യാർത്ഥിനി പല തവണ പരാതി നൽകിയിട്ടും കോളേജ് അഡ്മിനിസ്ട്രേഷൻ അധ്യാപകനെതിരെ നടപടി സ്വീകരിച്ചിരുന്നില്ല.
എബിവിപി പ്രവർത്തകയായിരുന്ന വിദ്യാർത്ഥിനിക്ക് ദുരിതപൂർണമായ സമയത്ത് തണലായി നിന്ന സഹപ്രവർത്തകരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്ത പോലീസ് യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്നു എന്ന് എബിവിപി ആരോപിച്ചു.
നിരപരാധികളായ പ്രവർത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ദൽഹിയിൽ ജന്തർമന്ദറിൽ ചൊവ്വാഴ്ച എബിവിപി ശക്തമായ പ്രതിഷേധ പ്രകടനം നടത്തി.
Discussion about this post