ഉത്തരകാശി: പുഷ്കർ സിംഗ് ധാമിയുടെ വലംകൈത്തണ്ടയിൽ സാരിയുടെ തുമ്പ് കീറി രാഖി ബന്ധിച്ചപ്പോൾ ധൻ ഗൗരിയുടെ മുഖത്ത് ആശ്വാസത്തിൻ്റെ കണ്ണീർ പുഞ്ചിരി. രക്ഷാബന്ധന്‍ ദിനത്തില്‍ പ്രളയബാധിതരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. പ്രളയം വിഴുങ്ങിയ ധാരാളിയിൽ ധാമിയെ വരവേറ്റത് വികാരഭരിത നിമിഷങ്ങൾ. ദുരന്തത്തില്‍ നിന്ന് രക്ഷനേടിയ യുവതി മുഖ്യമന്ത്രിയെ കണ്ട മാത്രയില്‍ തന്റെ സാരിയുടെ മുന്താണി കീറി അദ്ദേഹത്തെ രാഖിയണിയിച്ചു.
അഹമ്മദാബാദിലെ ഇഷാന്‍പൂര്‍ നിവാസിയായ ധന്‍ഗൗരി ബറൗലിയ കുടുംബത്തോടൊപ്പം ഗംഗോത്രി സന്ദര്‍ശിക്കാനെത്തിയതാണ്. ആഗസ്ത് അഞ്ചിന് ധരാളിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ അവരും കുടുംബവും ഗംഗോത്രിയില്‍ കുടുങ്ങി. എന്നാല്‍ പുഷ്‌കര്‍ സിങ് ധാമിയുടെ മേല്‍നോട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആരംഭിച്ചു, ധന്‍ഗൗരിയെയും കുടുംബത്തെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തുടര്‍ച്ചയായ മൂന്ന് ദിവസം അദ്ദേഹം ഗ്രൗണ്ട് സീറോയില്‍ കഴിഞ്ഞ് രക്ഷാദൗത്യത്തിന് നേരിട്ട് നേതൃത്വം നല്‍കി.
ധന്‍ഗൗരിയെയും അവരുടെ പ്രിയപ്പെട്ടവരുടെയും മറ്റു തീര്‍ത്ഥാടകരുടെയും ജീവന്‍ രക്ഷിക്കാന്‍ മുന്‍കൈയെടുത്ത അദ്ദേഹത്തിനുള്ള നന്ദി അറിയിക്കാന്‍ രക്ഷാബന്ധന്‍ ദിനത്തില്‍ അതിലും അനുയോജ്യമായ മാര്‍ഗങ്ങള്‍ അവള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നില്ല. അവര്‍ സധൈര്യം മുന്നോട്ടു വന്ന് തന്റെ സാരിയുടെ അറ്റം കീറി അദ്ദേഹത്തിന് രാഖികെട്ടികൊടുത്തു. ക്ഷണനേരത്തെ ഞെട്ടലിന് ശേഷം അദ്ദേഹം അത് നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. തിരിച്ച് അദ്ദേഹം ബഹുമാനത്തോടെ കൈകള്‍ കൂപ്പി.
”ഇത് വെറും തുണിക്കഷണമല്ല, മറിച്ച് ഒരു സഹോദരിക്ക് സഹോദരന്റെ മേലുള്ള വിശ്വാസവും സ്‌നേഹവുമാണ്. ഇത് തനിക്ക് ലഭിച്ച പ്രത്യേക അനുഗ്രഹമാണ്, പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.
ഒരു സഹോദരനായി എല്ലാ സാഹചര്യത്തിലും ദുരന്തബാധിതരായ സഹോദരിമാര്‍ക്കൊപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
”അദ്ദേഹം എനിക്ക് ഭഗവാന്‍ ശ്രീകൃഷണനെപ്പോലെയാണ്, എന്നെ മാത്രമല്ല ഇവിടെയുള്ള എല്ലാ അമ്മമാരെയും സഹോദരിമാരെയും അദ്ദേഹം സഹോദരനായി സംരക്ഷിച്ചു. മൂന്ന് ദിവസം നമുക്കിടയില്‍ ജീവിച്ച് നമ്മുടെ ആവശ്യങ്ങളെ പരിപാലിച്ചു,” നിറഞ്ഞ കണ്ണുകളോടെ ധന്‍ഗൗരി പറഞ്ഞു.
ഈ സുന്ദര നിമിഷത്തിന് ദൃക്‌സാക്ഷികളായ എല്ലാവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. ഏത് ദുരന്തത്തിലും ഇഴയകലാത്ത മനുഷ്യബന്ധങ്ങളുടെ ദൃഢതായാണ് ഉത്താരഖണ്ഡിലെ ധാരാളിയിലുണ്ടായ ഈ അപ്രതീക്ഷിത സംഭവം അര്‍ത്ഥമാക്കുന്നത്.
Discussion about this post