നാഗ്പൂർ: ആർഎസ്എസ് ശതാബ്ദി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് വിജയദശമി പഥസഞ്ചലനവും സാംഘിക്കും ഒക്ടോബർ രണ്ടിന് നടക്കും. രാവിലെ 7.30 ന് രേശിംബാഗ് മൈതാനത്ത് സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയാകും. ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ബൗദ്ധിക് നടത്തുമെന്ന് നാഗ്പൂർ മഹാനഗർ സംഘചാലക് രാജേഷ് ലോയ അറിയിച്ചു.
Discussion about this post