ന്യൂദൽഹി : ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ബിൽ 2025, ആദായനികുതി നിയമം 2025 എന്നിവയ്‌ക്ക് വെള്ളിയാഴ്ച പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ അംഗീകാരം ലഭിച്ചതോടെ ഔദ്യോഗികമായി നിയമമായി. ഈ ആഴ്ച ആദ്യം പാർലമെന്റ് ബില്ലുകൾക്ക് അംഗീകാരം നൽകിയിരുന്നു.
ലോക്‌സഭ ബുധനാഴ്ചയും (ഓഗസ്റ്റ് 20) വ്യാഴാഴ്ച (ഓഗസ്റ്റ് 21) രാജ്യസഭയും ഇത് അംഗീകരിച്ചു. ബിൽ അവതരിപ്പിച്ച കേന്ദ്ര ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ്, ഇ-സ്‌പോർട്‌സും ഓൺലൈൻ സോഷ്യൽ ഗെയിമുകളും പ്രോത്സാഹിപ്പിക്കുന്ന ഒരു സന്തുലിതമായ സമീപനം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. അതോടൊപ്പം പണത്തെ അടിസ്ഥാനമാക്കിയുള്ള ദോഷകരമായ ഗെയിമിംഗ് രീതികളും നിരോധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ പൊതുജനാരോഗ്യ പ്രശ്‌നമായി മാറിയ ഓൺലൈൻ മണി ഗെയിമിംഗിന്റെ വിനാശകരമായ അനന്തരഫലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം, ടീം വർക്ക്, തന്ത്രം, പഠനം തുടങ്ങിയ ഗെയിമിംഗിന്റെ നല്ല വശങ്ങൾ പ്രോത്സാഹിപ്പിക്കാനും ബിൽ ശ്രമിക്കുന്നുവെന്നും വൈഷ്ണവ് പാർലമെന്റിൽ പറഞ്ഞു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യവർഗത്തിന്റെയും യുവാക്കളുടെയും ക്ഷേമത്തിന് നിരന്തരം മുൻഗണന നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post