ന്യൂഡൽഹി : തദ്ദേശീയ ഉൽപ്പന്നങ്ങൾ സ്വീകരിക്കാനും ‘ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനും അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . സാമ്പത്തിക സ്വാശ്രയത്വത്തിന്റെ മാത്രമല്ല, ദേശസ്‌നേഹത്തിന്റെയും ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു . ആഗോള വ്യാപാര സംഘർഷങ്ങളുടെ ഇടയിലാണ് മോദിയുടെ ആഹ്വാനം.
‘ വിദേശ ഉൽപ്പന്നങ്ങളിൽ നിന്ന് ഭാരതീയർ അകന്നു നിൽക്കണം. വ്യാപാരികൾ അവരുടെ സ്ഥാപനങ്ങൾക്ക് പുറത്ത് ഒരു വലിയ ബോർഡ് സ്ഥാപിക്കണം . അതിൽ ‘സ്വദേശി’ സാധനങ്ങൾ ഇവിടെ വിൽക്കുന്നുണ്ടെന്ന് എഴുതിയിരിക്കണം. ഉത്സവങ്ങൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാൽ അവ സ്വാശ്രയത്വത്തിന്റെ ആഘോഷം കൂടിയായിരിക്കണം. ഇന്ത്യയിൽ നിർമ്മിച്ചതും സ്വദേശിയുമായ വസ്തുക്കൾ വാങ്ങാൻ എല്ലാവരും ശ്രമിക്കണം. വ്യാപാരികൾ വിദേശ വസ്തുക്കൾ വിൽക്കരുത് .‘ – അദ്ദേഹം പറഞ്ഞു. നവരാത്രി, വിജയദശമി, ധന്തേരസ്, ദീപാവലി തുടങ്ങിയ വരാനിരിക്കുന്ന ഉത്സവങ്ങൾ കണക്കിലെടുത്താണ് മോദിയുടെ ഈ സന്ദേശം
ചെറിയ ചുവടുവയ്‌പ്പുകൾ പോലും രാജ്യത്തിന്റെ പുരോഗതിക്കും സമൃദ്ധിക്കും വലിയ സംഭാവന നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യാപാരികൾ അവരുടെ അലമാരയിൽ ‘എനിക്ക് സ്വദേശി ലഭിക്കുന്നു’ എന്ന് എഴുതിയിട്ടുണ്ടെങ്കിൽ അവർ അഭിമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ഈ പ്രചാരണം ‘വോക്കൽ ഫോർ ലോക്കൽ’, ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ എന്നിവയുടെ ഭാഗമാണ്.
റഷ്യയിൽ നിന്നുള്ള വ്യാപാരത്തിന്റെ പേരിൽ അമേരിക്ക 25% അധിക തീരുവ ചുമത്തിയതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ ഈ നീക്കം . ഈ സാഹചര്യത്തിൽ, ഇന്ത്യ അതിന്റെ പരമാധികാരത്തിന് പ്രാധാന്യം നൽകുന്നുണ്ടെന്നും തദ്ദേശീയ ഉൽപ്പന്നങ്ങൾ സ്വീകരിക്കുന്നത് ദേശീയ സേവനമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. നേരത്തെ, രക്ഷാബന്ധൻ ദിനത്തിൽ സ്വദേശി സ്വീകരിക്കുമെന്ന് പ്രതിജ്ഞയെടുക്കാൻ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനും അഭ്യർത്ഥിച്ചിരുന്നു.
Discussion about this post