VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സര്‍സംഘചാലക് പറയുന്നു… വിഭജനവും അഖണ്ഡ ഭാരതവും

രാഷ്‌ട്രീയ സ്വയംസേവക സംഘം ശതാബ്ദിയുടെ ഭാഗമായി 2025 ആഗസ്ത് 26, 27, 28 തീയതികളില്‍ ദല്‍ഹി വിജ്ഞാന്‍ഭവനില്‍ സര്‍സംഘചാലക് ഡോ, മോഹന്‍ ഭാഗവത് നടത്തിയ വ്യാഖ്യാന മാലയുടെ സമാപന ദിവസം സദസിന്റെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും അദ്ദേഹം നല്കിയ മറുപടികളുടെ രത്നച്ചുരുക്കം

VSK Desk by VSK Desk
31 August, 2025
in ഭാരതം, സംഘ വാര്‍ത്തകള്‍, ബുള്ളറ്റിൻ
ShareTweetSendTelegram

സംഘം ഭാരതത്തിന്റെ വിഭജനത്തെ എതിര്‍ത്തിരുന്നു. വിഭജനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ന് അയല്‍രാജ്യങ്ങളില്‍ ദൃശ്യമാണ്. ഭാരതം അഖണ്ഡമാണ്. ഇത് ജീവിതയാഥാര്‍ത്ഥ്യമാണ്. പൂര്‍വികര്‍, സംസ്‌കാരം, മാതൃഭൂമി എന്നിവ നമ്മെ ഒന്നിപ്പിക്കുന്നു. അഖണ്ഡ ഭാരതം ഒരു രാഷ്‌ട്രീയ വിഷയം മാത്രമല്ല, ജനങ്ങളുടെ ഐക്യബോധമാണ്. ഈ ഭാവം ഉണരുമ്പോള്‍, എല്ലാവരും സമാധാനത്തിലും സമൃദ്ധിയിലും ജീവിക്കും.

സ്വാതന്ത്ര്യസമരം, സാമൂഹിക പ്രക്ഷോഭങ്ങള്‍
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിലും വിവിധ സാമൂഹിക പ്രസ്ഥാനങ്ങളിലും സ്വയംസേവകര്‍ പങ്കെടുത്തു. സ്വാതന്ത്ര്യലബ്ധി വരെ ഹിന്ദുരാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യം എന്നത് സംഘത്തിന്റെ പ്രതിജ്ഞയുടെ ഭാഗമായിരുന്നു. അതിനായുള്ള എല്ലാ പരിശ്രമങ്ങളിലും സ്വയംസേവകരുടെ പങ്കുണ്ട്. പൂജനീയ ഡോക്ടര്‍ജി തന്നെ വിപ്ലവകാരിയായിരുന്നു. സ്വാതന്ത്ര്യപ്രക്ഷോഭങ്ങളില്‍ കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിച്ചു. രണ്ട് തവണ ജയില്‍വാസം അനുഭവിച്ചു. സ്വയംസേവകര്‍ സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് എല്ലാ സഹായവും എപ്പോഴും ചെയ്തു.

സാമൂഹിക പ്രക്ഷോഭങ്ങളുടെ ഖ്യാതി സംഘത്തിനല്ല, സമാജത്തിനാണ്. ഒരു പരിവര്‍ത്തന മുന്നേറ്റത്തിലും സംഘം ഏതെങ്കിലും പ്രത്യേക കൊടി ഉയര്‍ത്തുന്നില്ല, എന്നാല്‍ നല്ല പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്തെല്ലാം സ്വയംസേവകര്‍ സ്വമേധയാ പ്രവര്‍ത്തിക്കും. അതിന് അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

വിവിധക്ഷേത്രസംഘടനകള്‍
ഒരു സംഘടനയും സംഘത്തിന് അധീനമല്ല. എല്ലാം സ്വതന്ത്രവും സ്വയംഭരണാധികാരമുള്ളതും സ്വാശ്രയമുള്ളതുമാണ്. ചില സമയങ്ങളില്‍ സംഘവും വിവിധ ക്ഷേത്രസംഘടനകളും തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാം, എന്നാല്‍ അത് സത്യാന്വേഷണത്തിന്റെ ഭാഗമാണ്. പ്രതിസന്ധിയെ പുരോഗതിയുടെ മാര്‍ഗമായി കണക്കാക്കി, എല്ലാവരും അവരവരുടെ മേഖലകളില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു.

അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം, എന്നാല്‍ ആത്മബന്ധത്തില്‍ വ്യത്യാസങ്ങള്‍ ഒരിക്കലുമുണ്ടാകില്ല. ഈ ബോധ്യമാണ് എല്ലാവരെയും ഒരേ ലക്ഷ്യത്തിലേക്ക് നയിക്കുന്നത്. സംഘം അഭിപ്രായങ്ങള്‍ പറയാറുണ്ട്, എന്നാല്‍ തീരുമാനങ്ങള്‍ എപ്പോഴും ബന്ധപ്പെട്ട മേഖലയിലെ പരിചയസമ്പന്നരുടേതാണ്.

എതിരഭിപ്രായക്കാര്‍
ലോക്നായക് ജയപ്രകാശ് നാരായണന്‍ മുതല്‍ പ്രണബ് മുഖര്‍ജി വരെയുള്ള നേതാക്കള്‍ സംഘത്തെക്കുറിച്ചുള്ള അഭിപ്രായം കാലക്രമേണ മാറ്റിയവരാണ്. നല്ല പ്രവര്‍ത്തനത്തിനായി സംഘത്തോട് സഹായം തേടുമ്പോഴെല്ലാം ഞങ്ങള്‍ പിന്തുണ നല്‍കാറുണ്ട്. മറിച്ച് അവരുടെ പക്ഷത്തുനിന്ന് എതിര്‍പ്പാണ് വരുന്നതെങ്കില്‍ അവരുടെ താല്പര്യം മാനിച്ച് സംഘം പിന്‍വാങ്ങും.

യുവാക്കളും തൊഴിലും
നമ്മള്‍ തൊഴില്‍ അന്വേഷകരല്ല, തൊഴില്‍ നല്‍കുന്നവരാകണം. ജീവനോപാധി എന്നത് ഓഫീസ് ഡ്യൂട്ടി മാത്രമാണെന്ന മിഥ്യാധാരണ അവസാനിക്കണം. ഇത് സമൂഹത്തിന് ഗുണകരമാകും. തൊഴില്‍ സമ്മര്‍ദ്ദം കുറയ്‌ക്കും. സര്‍ക്കാര്‍ പരമാവധി 30 ശതമാനം തൊഴില്‍ അവസരങ്ങള്‍ മാത്രമേ നല്‍കൂ; ബാക്കി നമ്മള്‍ സ്വന്തം പരിശ്രമത്തിലൂടെ നേടണം. ചില തൊഴിലുകള്‍ താഴ്ന്നതാണെന്ന് കരുതിയത് സമൂഹത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. അധ്വാനത്തിന്റെ മഹത്വം സ്ഥാപിക്കണം. യുവാക്കള്‍ക്ക് അവരുടെ കുടുംബങ്ങളെ ശാക്തീകരിക്കാനുള്ള കഴിവുണ്ട്, ഈ ശക്തിയില്‍ നിന്ന് ലോകത്തിന് ഒരു തൊഴില്‍ശക്തിയെ നല്‍കാന്‍ ഭാരതത്തിന് കഴിയും.

ജനസംഖ്യ
ജനനനിരക്കുകളില്‍ സന്തുലനം ആവശ്യമാണ്. ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി ഓരോ കുടുംബവും മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കി, അതില്‍ പരിമിതപ്പെടണം. ജനസംഖ്യ നിയന്ത്രണവിധേയമായി തുടരണം, എന്നാല്‍ പര്യാപ്തവുമാകണം, ഇതിനായി പുതിയ തലമുറ തയ്യാറാകണം. എല്ലാ മതങ്ങള്‍ക്കിടയിലും ജനനനിരക്ക് കുറയുന്നുണ്ട്.

ജനസംഖ്യാപരമായ മാറ്റങ്ങള്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാം. ഒരു രാജ്യത്തിന്റെ വിഭജനത്തിലേക്ക് പോലും അത് നയിച്ചേക്കാം. എണ്ണത്തെക്കാള്‍, അതിന്റെ പിന്നിലെ താത്പര്യമാണ് യഥാര്‍ത്ഥ ആശങ്ക ഉണര്‍ത്തുന്നത്. നിര്‍ബന്ധിതമോ ബലം പ്രയോഗിച്ചോ ഉള്ള മതപരിവര്‍ത്തനം നടക്കരുത്. അങ്ങനെ നടന്നാല്‍ അത് തടയണം. നുഴഞ്ഞുകയറ്റവും ആശങ്കാജനകമാണ്. തൊഴിലുകള്‍ അനധികൃത കുടിയേറ്റക്കാര്‍ക്കല്ല, നമ്മുടെ സ്വന്തം പൗരന്മാര്‍ക്ക് നല്‍കണം.

ഹിന്ദു മുസ്ലിം ഐക്യം
പൊതുവായ പാരമ്പര്യവും സംസ്‌കാരവുമാണ് നമുക്കുള്ളത്. സംഘം ആര്‍ക്കെങ്കിലും എതിരാണെന്ന തെറ്റായ ധാരണ പ്രചരിപ്പിച്ചിട്ടുണ്ട്. ഈ മൂടുപടം നീക്കി സംഘത്തെ അതിന്റെ സ്വരൂപത്തില്‍ കാണണം. നമ്മള്‍ ഹിന്ദു എന്ന് പറയുന്നു; നിങ്ങള്‍ക്ക് അതിനെ ‘ഭാരതീയ’ എന്ന് വിളിക്കാം. എന്തായാലും അര്‍ത്ഥം ഒന്നുതന്നെയാണ്.

ആരാധനാ രീതികള്‍ വ്യത്യസ്തമായിരിക്കാം. എന്നാല്‍ സ്വത്വം ഒന്നാണ്. മതം മാറുന്നതുകൊണ്ട് സമൂഹം മാറില്ല. എല്ലാ വശങ്ങളിലും ഇരു വിഭാഗങ്ങളും പരസ്പരവിശ്വാസം പുലര്‍ത്തണം. ഹിന്ദുക്കള്‍ സ്വന്തം ശക്തിയില്‍ ഉയരണം. ഹിന്ദുക്കളുമായി ഒന്നിച്ചാല്‍ ഇസ്ലാം അവസാനിക്കുമെന്ന ഭയം മുസ്ലീങ്ങള്‍ ഉപേക്ഷിക്കണം.

നമുക്ക് ക്രിസ്തുമതമോ ഇസ്ലാമോ പിന്തുടരാം, പക്ഷേ നമ്മള്‍ യൂറോപ്യന്മാരോ അറബികളോ അല്ല, ഭാരതീയരാണ്. മതനേതാക്കള്‍ അനുയായികളെ ഈ വസ്തുത പഠിപ്പിക്കണം.
ഭാരതത്തിലെ സ്ഥലങ്ങള്‍ക്കോ പാതകള്‍ക്കോ ആക്രമണകാരികളുടെ പേരിടരുത്. അതിന്റെയര്‍ത്ഥം അത് മുസ്ലീങ്ങളുടെ പേരിലാകരുത് എന്നല്ല, മറിച്ച് അബ്ദുള്‍ ഹമീദ്, അഷ്ഫാഖുള്ള ഖാന്‍, എ.പി.ജെ. അബ്ദുള്‍ കലാം എന്നിവരെപ്പോലുള്ള നമ്മെ പ്രചോദിപ്പിക്കുന്ന യഥാര്‍ത്ഥ നായകന്മാരുടെ പേരുകളില്‍ ആകണമെന്നാണ്.

അക്രമണങ്ങളും ആര്‍എസ്എസും
സംഘം ഹിംസാത്മക സംഘടനയാണെങ്കില്‍, 75,000 സ്ഥലങ്ങളില്‍ അതെത്തില്ല. ഒരു സംഘ സ്വയംസേവകനെങ്കിലും കലാപത്തില്‍ ഉള്‍പ്പെട്ട ഒരു ഉദാഹരണം പോലുമില്ല. മറിച്ച്, സ്വയംസേവകര്‍ വിവേചനലേശമില്ലാതെ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ കാണണം.

സംവരണം
സംവരണം വാദപ്രതിവാദത്തിന്റെ വിഷയമല്ല, സംവേദനശീലത്തിന്റേതാണ്. അനീതി നടന്നിട്ടുണ്ടെങ്കില്‍, അത് തിരുത്തണം. സംഘം എപ്പോഴും ഭരണഘടനാപരമായി സാധുവായ സംവരണത്തിനെ പിന്തുണച്ചിട്ടുണ്ട്. അത് തുടരും. അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ ആവശ്യമുണ്ടെന്ന് തോന്നുന്നിടത്തോളം, സംഘം അവരോടൊപ്പം നില്‍ക്കും. നമ്മുടേതായ ആളുകള്‍ക്ക് നല്കുന്നത് ധര്‍മ്മമാണ്.

ഗ്രന്ഥങ്ങളും ജാതിവിവേചനവും
തൊട്ടുകൂടായ്‌മയ്‌ക്കും ജാതിവിവേചനത്തിനും ഹിന്ദുധര്‍മ്മത്തില്‍ സ്ഥാനമില്ലെന്ന് 1972-ല്‍ ധാര്‍മ്മികാചാര്യന്മാര്‍ വ്യക്തമായി പ്രസ്താവിച്ചിരുന്നു. ജാതി വിവേചനത്തിന്റെ പരാമര്‍ശങ്ങള്‍ എവിടെയെങ്കിലും കാണുന്നുണ്ടെങ്കില്‍, അവ തെറ്റായ വ്യാഖ്യാനങ്ങളായി മനസ്സിലാക്കണം.

ഹിന്ദുക്കള്‍ ഏതെങ്കിലും ഒരൊറ്റ ഗ്രന്ഥത്തെ പിന്തുടരുന്നില്ല. അങ്ങനെ ഒരു ഗ്രന്ഥത്തെമാത്രം അടിസ്ഥാനമാക്കി ഒരു ഹിന്ദുവും ജീവിക്കുന്നില്ല. നമുക്ക് രണ്ട് തരത്തിലുള്ള ജീവിതരീതിയുണ്ട്. ഒന്ന് ഗ്രന്ഥം, മറ്റൊന്ന് ജനങ്ങള്‍. ജനങ്ങള്‍ അംഗീകരിക്കുന്നത് പരമ്പരയാകുന്നു. ഭാരതത്തിലെ ജനങ്ങള്‍ ജാതി വിവേചനത്തെ എതിര്‍ക്കുന്നു. സംഘം എല്ലാ സമുദായങ്ങളിലെയും നേതാക്കളെ ഒന്നിച്ചുകൂട്ടാന്‍ പ്രചോദിപ്പിക്കുന്നു, അവര്‍ ഒന്നിച്ച് അവരവരെത്തന്നെയും മുഴുവന്‍ സമൂഹത്തെയും പരിപാലിക്കണം.

ധാര്‍മ്മികവും സാമൂഹികവുമായ പരിപാടികള്‍, ജനങ്ങളില്‍ ഗുണമേന്മയും മൂല്യങ്ങളും വര്‍ധിപ്പിക്കണം. സംഘം ഈ ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്.

ഭാഷ
എല്ലാ ഭാരതീയ ഭാഷകളും ദേശീയഭാഷയാണ്. എന്നാല്‍ ആശയവിനിമയത്തിനായി ഒരു വ്യവഹാര ഭാഷ (പൊതു ഭാഷ) ആവശ്യമാണ്. അത് വിദേശിയാകരുത്. ആശയങ്ങളും പെരുമാറ്റവും എല്ലാ ഭാഷകളിലും ഒന്നാണ്. അതുകൊണ്ടുതന്നെ ഭാഷയുടെ കാര്യത്തില്‍ വിവാദം ആവശ്യമില്ല. നമ്മള്‍ മാതൃഭാഷ അറിയണം, നമ്മുടെ ഭാഷയില്‍ സംസാരിക്കാന്‍ കഴിയണം, ദൈനംദിന ഇടപെടലിന് ഒരു പൊതു ഭാഷ സ്വീകരിക്കണം. ഇതാണ് ഭാരതീയ ഭാഷകളുടെ സമൃദ്ധിയുടെയും ഐക്യത്തിന്റെയും മാര്‍ഗം. ലോക ഭാഷകള്‍ പഠിക്കുന്നതില്‍ ദോഷമില്ല.”

സംഘത്തിന്റെ സവിശേഷത
സംഘം വികസിക്കുന്ന സംഘടനയാണ്, എന്നാല്‍ മൂന്ന് കാര്യങ്ങളില്‍ അത് സ്ഥായിയാണ്, ദൃഢമാണ്.
1. വ്യക്തിഗത സ്വഭാവ നിര്‍മ്മാണത്തിലൂടെ സമൂഹത്തിന്റെ പെരുമാറ്റത്തില്‍ മാറ്റം സാധ്യമാണ്, സംഘം ഇത് തെളിയിച്ചു.
2. സമൂഹത്തെ സംഘടിപ്പിക്കുക, മറ്റെല്ലാ പരിവര്‍ത്തനങ്ങളും സ്വമേധയാ ഉണ്ടാകും.
3. ഭാരതം ഒരു ഹിന്ദുരാഷ്‌ട്രമാണ്.
ഈ മൂന്ന് കാര്യങ്ങളൊഴിച്ച് സംഘത്തില്‍ മറ്റെല്ലാം മാറാം. മറ്റെല്ലാ കാര്യങ്ങളിലും വഴക്കമുണ്ട്.

വിദ്യാഭ്യാസ മൂല്യങ്ങള്‍
സാങ്കേതികവിദ്യയും ആധുനികതയും വിദ്യാഭ്യാസത്തിനെതിരല്ല. വിദ്യാഭ്യാസം സ്‌കൂളിങ്ങോ വിവര വിതരണമോ മാത്രമല്ല. അതിന്റെ ഉദ്ദേശ്യം മൂല്യങ്ങള്‍ വളര്‍ത്തുകയും ഒരാളെ യഥാര്‍ത്ഥ മനുഷ്യനാക്കുകയുമാണ്. എല്ലായിടത്തും നമ്മുടെ മൂല്യങ്ങളും സംസ്‌കൃതിയും പഠിപ്പിക്കണം. ഇത് മതവിദ്യാഭ്യാസമല്ല. മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, എന്നാല്‍ സമാജമെന്ന നിലയില്‍ നമ്മള്‍ ഒന്നാണ്. നല്ല മൂല്യങ്ങളും പെരുമാറ്റങ്ങളും സാര്‍വത്രികമാണ്. ഭാരതത്തിന്റെ സാഹിത്യ പാരമ്പര്യം വളരെ സമ്പന്നമാണ്. അത് മിഷനറി സ്‌കൂളുകളിലും മദ്രസകളിലും പഠിപ്പിക്കണം.

മഥുരയും കാശിയും
മഥുരയെയും കാശിയെയും സംബന്ധിച്ച ഹിന്ദുവികാരങ്ങള്‍ മാനിക്കണം. രാമക്ഷേത്രം നമ്മുടെ ആവശ്യമായിരുന്നു, സംഘം ആ പ്രക്ഷോഭത്തെ പിന്തുണച്ചു, ഇനി മറ്റ് പ്രക്ഷോഭങ്ങളില്‍ സംഘം പങ്കെടുക്കില്ല. ഹിന്ദു മനസ്സില്‍ കാശി, മഥുര, അയോദ്ധ്യ എന്നിവയ്‌ക്ക് ആഴമേറിയ പ്രാധാന്യമുണ്ട്. ഹിന്ദു സമൂഹം ആ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്.’

വിരമിക്കല്‍ പ്രായം
സംഘത്തില്‍ വിരമിക്കല്‍ എന്നൊരു ആശയമില്ല. വിരമിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ആരെങ്കിലും വിരമിക്കണമെന്നും പറഞ്ഞിട്ടില്ല. സംഘത്തില്‍ നമ്മള്‍ എല്ലാവരും സ്വയംസേവകരാണ്. എനിക്ക് 80 വയസ്സായാലും, ഒരു ശാഖ നടത്താനുള്ള ചുമതലയാണ് നല്‍കുന്നതെങ്കില്‍ ഞാന്‍ അത് ചെയ്യണം. സംഘം നല്‍കുന്ന ഏത് പ്രവൃത്തിയും ഞങ്ങള്‍ ചെയ്യുന്നു. 35 വയസേ ഉള്ളൂ, പക്ഷേ കാര്യാലയത്തില്‍ ഇരിക്കാനാണ് സംഘം പറയുന്നതെങ്കില്‍ അതു ചെയ്യും. വിരമിക്കല്‍ എന്ന ചോദ്യം ഉയരുന്നില്ല.

സംഘ പ്രവര്‍ത്തനം ഒരു വ്യക്തിയെ ആശ്രയിച്ചല്ല. സര്‍സംഘചാലക് ആകാന്‍ ഞാന്‍ മാത്രമല്ല ഉള്ളത്. ഈ ഉത്തരവാദിത്തം വഹിക്കാന്‍ കഴിയുന്ന പത്ത് പേരെങ്കിലും ഇവിടെ ഇരിക്കുന്നവരില്‍ ഉണ്ട്. സംഘം ആഗ്രഹിക്കുന്നിടത്തോളം കാലം പ്രവര്‍ത്തിക്കാനും നമ്മള്‍ എപ്പോഴും തയ്യാറാണ്.

സ്ത്രീകളുടെ പങ്ക്
സാമൂഹിക സംഘാടനത്തില്‍ സ്ത്രീകള്‍ക്ക് സജീവ പങ്കാളിത്തമുണ്ട്. 1936ല്‍ രാഷ്‌ട്ര സേവികാ സമിതി രൂപീകരിച്ചു, അത് സ്ത്രീകളുടെ ശാഖകള്‍ നടത്തുന്നു. ഈ പാരമ്പര്യം ഇന്നും തുടരുന്നു. സംഘത്താല്‍ പ്രചോദിതമായ നിരവധി സംഘടനകള്‍ സ്ത്രീകളാണ് നയിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും പരസ്പര പൂരകമാണ്.

മാംസാഹാരം
ഉത്സവങ്ങള്‍, ഉപവാസ ദിവസങ്ങള്‍ തുടങ്ങി കുറച്ച് ദിവസങ്ങള്‍ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഏത് കാര്യവും ഒഴിവാക്കുന്നത് വിവേകമാണ്. എന്നാല്‍, ആരെങ്കിലും കഴിക്കുന്ന ഭക്ഷണം നിയമലംഘനത്തിനു കാരണമാകരുത്. എല്ലാവരും പരസ്പരം വികാരങ്ങളെ ബഹുമാനിക്കണം. അങ്ങനെയായാല്‍ നിയമം ഇടപെടേണ്ട ആവശ്യമില്ല.

ക്ഷേത്രങ്ങളുടെ നിയന്ത്രണം
എല്ലാ ക്ഷേത്രങ്ങളും സര്‍ക്കാരിന്റെ കീഴിലല്ല; ചിലത് സ്വകാര്യമാണ്, ചിലത് ട്രസ്റ്റുകളുടേതാണ്. അവ ശരിയായി പരിപാലിക്കണം. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് തിരികെ നല്‍കാന്‍ തയ്യാറാകണമെന്നതാണ് ദേശീയ വികാരം. എന്നാല്‍ അതിന് ശരിയായ സംവിധാനങ്ങള്‍ ഉണ്ടാകണം. ക്ഷേത്രങ്ങള്‍ തിരികെ നല്‍കുമ്പോള്‍, ആചാരങ്ങള്‍, ധനകാര്യങ്ങള്‍, ഭക്തര്‍ എന്നിവയ്‌ക്കുള്ള ക്രമീകരണങ്ങള്‍ പ്രാദേശിക തലം മുതല്‍ ദേശീയ തലം വരെ തയാറാക്കണം, അങ്ങനെ കോടതികള്‍ തീരുമാനമെടുത്താല്‍ ഏറ്റെടുക്കാന്‍ ഹിന്ദു സമൂഹം തയ്യാറാണ്.

ഉന്നതചുമതലകളില്‍ ഗൃഹസ്ഥ സ്വയംസേവകര്‍ വിവാഹിതരായ സ്വയംസേവകര്‍ക്കും സംഘത്തില്‍ ഉയര്‍ന്ന ചുമതലകളിലെത്താം. ഭയ്യാജി ദാണി ദീര്‍ഘകാലം സര്‍കാര്യവാഹായിരുന്നു, അദ്ദേഹം ഗൃഹസ്ഥനായിരുന്നു. സംഘത്തില്‍ നിലവില്‍ 57 ലക്ഷം സജീവ സ്വയംസേവകരുണ്ട്. ഏകദേശം 3,500 പൂര്‍ണസമയ പ്രചാരകരുമുണ്ട്. ഉയര്‍ന്ന ചുമതല വഹിക്കുന്നവര്‍, സംഘത്തിന് പൂര്‍ണസമയം നല്‍കണം. ഗൃഹസ്ഥര്‍ മാര്‍ഗദര്‍ശകരാണ്, പ്രചാരകര്‍ അവരുടെ പ്രവര്‍ത്തകരാണ്.

സംഘത്തില്‍ അംഗത്വത്തിന് ഔപചാരിക പ്രക്രിയയൊന്നുമില്ല. ഒരു സ്വയംസേവകനെ സമീപിക്കുക. അല്ലെങ്കില്‍ സംഘത്തിന്റെ വെബ്സൈറ്റിലൂടെ ബന്ധപ്പെടുക.

മതപരിവര്‍ത്തനത്തിന് വിദേശ ഫണ്ടുകള്‍
സേവനത്തിനായി വിദേശത്ത് നിന്ന് പണം വരുന്നുണ്ടെങ്കില്‍ അത് നല്ലതാണ്, എന്നാല്‍ അത് സേവനത്തിന് മാത്രം ഉപയോഗിക്കണം. ഈ പണം മതപരിവര്‍ത്തനത്തിലേക്ക് വഴി തിരിച്ചുവിടുമ്പോഴാണ് പ്രശ്നം. അത്തരം ഫണ്ടുകളുടെ കര്‍ശനമായ പരിശോധനയും കാര്യനിര്‍വഹണവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.

ഹിന്ദു രാഷ്‌ട്രം
ഭാരതം ഒരു ഹിന്ദു രാഷ്‌ട്രമാണ്, അതിന് ഔപചാരിക പ്രഖ്യാപനം ആവശ്യമില്ല. നമ്മുടെ ഋഷിമുനിമാര്‍ ഭാരതത്തെ ഹിന്ദു രാഷ്‌ട്രമായി പ്രഖ്യാപിച്ചിട്ടുണ്ട്. അത് ഏതെങ്കിലും ആധികാരിക പ്രഖ്യാപനത്തെ ആശ്രയിച്ചല്ല, അത് പരമസത്യമാണ്. അത് അംഗീകരിക്കുന്നത് ഗുണകരമാണ്; അംഗീകരിക്കാതിരിക്കുന്നത് ദോഷകരവും.

ShareTweetSendShareShare

Latest from this Category

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ “കേരളത്തിലെ പ്രവർത്തനചരിത്രം – ഒന്നാം ഭാഗം” പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം ചെയ്തു

ദൽഹി സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ; മത്സരിക്കാൻ ഒരു ലക്ഷത്തിന്റെ ബോണ്ട് സമർപ്പിക്കണമെന്ന നിർദ്ദേശം പിൻവലിച്ച് സർവ്വകലാശാല

ഭാരതം ഹിന്ദു രാഷ്‌ട്രം; അത് ഏതെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തെ ആശ്രയിക്കുന്നില്ല : സര്‍സംഘചാലക്

അന്താരാഷ്ട്ര വ്യാപാരങ്ങൾ സ്വേച്ഛയുടെ അടിസ്ഥാനത്തിലാകണം: സര്‍സംഘചാലക്

സംഘം സാര്‍ത്ഥകമാകുന്നത് ഭാരതം വിശ്വഗുരുവാകുമ്പോള്‍: ഡോ. മോഹന്‍ ഭാഗവത്

പൂജനീയ സർസംഘചാലകൻ്റെ വ്യാഖ്യാന മാലയിൽ പങ്കെടുത്ത് വിദേശ പ്രതിനിധികൾ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ “കേരളത്തിലെ പ്രവർത്തനചരിത്രം – ഒന്നാം ഭാഗം” പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം ചെയ്തു

ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് ഭാരതം കൂടുതല്‍ കരുത്തുറ്റതാക്കും: ഗൗരവ് ഭാട്യ

സര്‍സംഘചാലക് പറയുന്നു… വിഭജനവും അഖണ്ഡ ഭാരതവും

ഗണേശോത്സവം മാധ്യമശ്രേഷ്ഠ പുരസ്കാരം എൻ.പി. സജീവിന്

ഗീതായനം ദേശീയ സെമിനാര്‍ നാളെ കാലടിയില്‍; ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാൽ ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണപ്പതിപ്പ് പ്രകാശനം ചെയ്തു; മൂന്നു പതിപ്പുകള്‍: മോഹനം, മഥനം, മാധവം

യുവതലമുറ പരാജയങ്ങളെ നേരിടാന്‍ പഠിക്കണം: മുന്‍ ഡിജിപി ജേക്കബ് തോമസ്

ദൽഹി സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ; മത്സരിക്കാൻ ഒരു ലക്ഷത്തിന്റെ ബോണ്ട് സമർപ്പിക്കണമെന്ന നിർദ്ദേശം പിൻവലിച്ച് സർവ്വകലാശാല

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies