ജോധ്പൂർ: ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക്കിന് ജോധ്പൂരിലെ ലാൽസാഗറിൽ തുടക്കമായി. സർസംഘചാലക് ഡോ. മോഹൻ ഭാഗവത് , സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ ഭാരത് മാതാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബൈഠക്ക് ഏഴിന് സമാപിക്കും. ആർഎസ്എസിന് പുറമേ സംഘ ആശയത്തിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 32 സംഘടനകളുടെ പ്രധാന ചുമതലക്കാരും മഹിളാസമന്വയത്തിൻ്റെ ഭാരവാഹികളുമടക്കം 320 പേരാണ് ബൈഠക്കിൽ പങ്കെടുക്കുന്നത്. സഹ സർകാര്യവാഹുമാരായ ഡോ. കൃഷ്ണഗോപാൽ, സി. ആർ. മുകുന്ദ, അരുൺ കുമാർ, രാംദത്ത് ചക്രധർ, അതുൽ ലിമയെ, അലോക് കുമാർ, വി എച്ച്പി അധ്യക്ഷൻ അലോക് കുമാർ, സംഘടനാ സെക്രട്ടറി മിലിന്ദ് പരാണ്ഡെ, രാഷ്ട്രസേവികാ സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി, പ്രമുഖ് കാര്യവാഹിക എ. സീതാഗായത്രി, എബിവിപി പ്രസിഡൻ്റ് രാജ്ശരൺ ഷാഹി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാൻ, സക്ഷമ പ്രസിഡൻ്റ് ഡോ. ദയാൽ സിങ് പവാർ , സംഘടനാസെക്രട്ടറി ചന്ദ്രശേഖർ, പൂർവസൈനിക സേവാ പരിഷത്ത് ലഫ്റ്റനൻ്റ് ജനറൽ വിഷ്ണു കാന്ത് ചതുർവേദി,ബി ജെ പി പ്രസിഡൻ്റ് ജഗത്പ്രകാശ് നഡ്ഡ, സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ്, വനവാസി കല്യാണാശ്രമം പ്രസിഡൻ്റ് സത്യേന്ദ്ര സിങ്, സംഘടനാ സെക്രട്ടറി അതുൽ ജോഗ്, സ്വദേശി ജാഗരൺ മഞ്ച് കൺവീനർ മുരളീധർ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
Discussion about this post