ന്യൂദൽഹി: ദൽഹിയിലെ ആർഎസ്എസ് കാര്യാലയമായ കേശവകുഞ്ജ് സന്ദർശിച്ച് വിഖ്യാത ബാഡ്മിൻ്റൺ താരം സൈന നെഹ്വാൾ. ആർ എസ് എസ് അഖില ഭാരതീയ സമ്പർക്ക പ്രമുഖ് രാംലാൽ, പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ എന്നിവർക്കൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്ക് വച്ച് സൈന തന്നെയാണ് വിവരം ലോകത്തെ അറിയിച്ചത്.
ആർഎസ്എസ് 100 സർവീസ് ടു നേഷൻ എന്ന ഹാഷ് ടാഗോടെയാണ് സൈനയുടെ പോസ്റ്റ്’. നൂറ്റാണ്ട് പിന്നിടുന്ന സംഘത്തിൻ്റെ മഹത്തായ പാരമ്പര്യത്തെ ആദരിക്കുന്നുവെന്നും ആർഎസ്എസിൻ്റെ സമർപ്പണവും വീക്ഷണവും പ്രേരണാ ദായകമാണെന്നും സൈന എഫ്ബിയിൽ കുറിച്ചു.
Discussion about this post