VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ടെറ്റ്: സുപ്രീംകോടതി വിധി പുനഃപരിശോധിക്കാനാവശ്യപ്പെട്ട് നിവേദനം

VSK Desk by VSK Desk
9 September, 2025
in കേരളം
Share
Tweet
SendTelegram

കോഴിക്കോട്: അദ്ധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ നിവേദനം നല്‍കി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ പിടിച്ചുകുലുക്കിയേക്കാവുന്ന ഗുരുതരമായ പ്രതിസന്ധിക്ക് വഴിയൊരുക്കുന്നതാണ് സുപ്രീംകോടതിയുടെ പുതിയ വിധിയെന്നും ലക്ഷക്കണക്കിന് സീനിയര്‍ അദ്ധ്യാപകരുടെ തൊഴില്‍ അപകടത്തിലായിരിക്കുകയാണെന്നും നിവേദനത്തില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.

വിധി പ്രകാരം, നിയമന തീയതി പരിഗണിക്കാതെ, നിലവില്‍ സര്‍വീസിലുള്ള എല്ലാ അദ്ധ്യാപകര്‍ക്കും ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കിയിരിക്കുകയാണ്. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ബാക്കിയുള്ള അദ്ധ്യാപകര്‍ 2027 ഓഗസ്റ്റ് 31നകം ടെറ്റ് യോഗ്യത നേടിയിരിക്കണം. അല്ലാത്തപക്ഷം, അവര്‍ക്ക് സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടി വരുമെന്ന് വിധിയില്‍ വ്യക്തമാക്കുന്നു. അഞ്ചുവര്‍ഷത്തില്‍ താഴെ സര്‍വീസ് ഉള്ളവര്‍ക്ക് വിരമിക്കല്‍ വരെ തുടരാമെങ്കിലും, സ്ഥാനക്കയറ്റത്തിന് ടെറ്റ് യോഗ്യത നിര്‍ബന്ധമാണ്. 2009ല്‍ പാസായ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായിട്ടാണ് ടെറ്റ് നിലവില്‍ വന്നത്. 2012ന് ശേഷം സര്‍വീസില്‍ ഉള്ളവര്‍ക്ക് മാത്രമേ കേരളത്തില്‍ ഈ പരീക്ഷ ബാധകമാക്കിയിരുന്നുള്ളൂ. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ സര്‍വീസില്‍ കയറിയ എല്ലാ അധ്യാപകരും പരീക്ഷ പാസാകണം. ഇത് പ്രൈമറി എച്ച്എസ് അദ്ധ്യാപകരെയാണ് കൂടുതല്‍ ബാധിക്കുക. അദ്ധ്യാപക യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍വീസില്‍ കയറിയ അദ്ധ്യാപകര്‍ പുതുതായി വീണ്ടും പരീക്ഷകള്‍ക്ക് വിധേയരാവുകയെന്നത് ആശങ്കപ്പെടുത്തുന്നതാണ്. വിധി പുനഃപരിശോധിക്കുന്നതിന് സംസ്ഥാന-കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുകള്‍ ഉണ്ടാവണം.

2010 ഓഗസ്റ്റ് 23ലെ ദേശീയ അധ്യാപക വിദ്യാഭ്യാസ കൗണ്‍സിലിന്റെ അടിസ്ഥാന വിജ്ഞാപനത്തിലെ ഒരു സുപ്രധാന വ്യവസ്ഥ ഈ വിധിയില്‍ പരിഗണിക്കപ്പെട്ടില്ലെന്ന് എന്‍ടിയു സമര്‍പ്പിച്ച വിശദമായ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ടെറ്റ് ആദ്യമായി നടപ്പിലാക്കിയ ആ വിജ്ഞാപനത്തില്‍, 2010 ഓഗസ്റ്റ് 23ന് മുമ്പ് നിയമനം ലഭിച്ച അദ്ധ്യാപകരെ പുതിയ നിബന്ധനയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിരുന്നു. നിയമപരമായി ഒഴിവാക്കപ്പെട്ടവരും യോഗ്യരുമായ ഒരു വിഭാഗത്തെ ഈ വിജ്ഞാപനം സംരക്ഷിച്ചിരുന്നു. സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുക, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വ്യക്തത വരുത്തുന്ന വിജ്ഞാപനം പുറപ്പെടുവിക്കുക, രാജ്യവ്യാപകമായി അദ്ധ്യാപകരുടെ ഓഡിറ്റ് നടത്തുക, വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഭേദഗതി പരിഗണിക്കുക എന്നീ നിര്‍ദേശങ്ങള്‍ എന്‍ടിയു നിവേദനത്തില്‍ മുന്നോട്ടു വച്ചിട്ടുണ്ടെന്ന് അനൂപ്കുമാര്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍, രാജ്യവ്യാപകമായി കൂട്ടപ്പിരിച്ചുവിടലിനും ഭരണപരമായ സ്തംഭനത്തിനും നിയമയുദ്ധങ്ങള്‍ക്കും ഇത് കാരണമാകുമെന്നും, അത് പ്രാഥമിക വിദ്യാഭ്യാസ സമ്പ്രദായത്തെ വര്‍ഷങ്ങളോളം പിന്നോട്ടടിക്കുമെന്നും എന്‍ടിയു നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies