ഇംഫാൽ: മണിപ്പുരിലെ കുഞ്ഞുങ്ങളുടെ ഭാവിയെ ഓർമ്മിച്ച്, സമാധാനത്തിന്റെയും ശാന്തിയുടെയും വഴിയിലേക്ക് തിരിയാൽ മണിപ്പുരിലെ സംഘടനകളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടുവർഷം മുമ്പ് വംശീയതലത്തിൽ രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടാല കലാപങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മണിപ്പുർ ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധി വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനത്തിനുമാണ് മോദി മണിപ്പുരിലെത്തിയത്.
ഒരു ദിവസത്തെ സന്ദർശന വേളയിൽ, ചുരാചന്ദ്പൂരിൽ 7,300 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു. ഇംഫാലിൽ 1,200 കോടിയിലധികം രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ചുരാചന്ദ്പൂരിലേക്കുള്ള സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി നാട്ടുകാരുമായി സംവദിച്ചു. പരമ്പരാഗത സോമി, തഡോ കുക്കി ഷാളുകൾ ധരിച്ച് അവർ അദ്ദേഹത്തെ സ്വീകരിച്ചു, ഒരു പെൺകുട്ടി അദ്ദേഹത്തിന് ഒരു ഛായാചിത്രം സമ്മാനിച്ചു.
– ചുരാചന്ദ്പൂരിനുശേഷം, അദ്ദേഹം ഇംഫാലിലും സന്ദർശിച്ചു, അവിടെ വംശീയ അക്രമം മൂലം കുടിയിറക്കപ്പെട്ട ആളുകളെ അദ്ദേഹം കാണുകയും അവരുടെ പരാതികൾ കേൾക്കുകയും ചെയ്തു. ‘ഭാരത സർക്കാർ നിങ്ങളോടൊപ്പമുണ്ട്,’ പ്രധാനമന്ത്രി മോദി പിന്തുണ ഉറപ്പ് നൽകുന്നു; അക്രമത്തെ ‘നിർഭാഗ്യകരം’ എന്നേ പറയാനുള്ളു. കഴിഞ്ഞ വർഷം കുക്കി, മെയ്‌ത്തി സമുദായങ്ങൾ തമ്മിലുള്ള വംശീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ട് 260ലധികം പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തതിനുശേഷം പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കുന്നില്ലെന്ന് ആരോപിച്ച പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിനിടയിലാണ് സന്ദർശനം.
– നേരത്തെ, മിസോറാമിന്റെ ആദ്യത്തെ റെയിൽവേ ലൈനായ ബൈറാബി- സൈരംഗ് എക്‌സ്പ്രസ് പ്രധാനമന്ത്രി മോദി രാഷ്‌ട്രത്തിന് സമർപ്പിച്ചു, സംസ്ഥാനത്തിന് ‘പരിവർത്തനത്തിന്റെ ജീവരേഖ’ എന്നാണ് വിശേഷിപ്പിച്ചത്.

– പ്രധാനമന്ത്രി മണിപ്പുരിൽ പറഞ്ഞു:
– അക്രമത്തെക്കുറിച്ച്: ‘അക്രമം നിർഭാഗ്യകരമായിരുന്നു. കുടിയിറക്കപ്പെട്ട ആളുകളോട് ഞാൻ സംസാരിച്ചു, മണിപ്പൂർ ഒരു പുതിയ പ്രഭാതത്തിലേക്ക് നോക്കുകയാണെന്ന് എനിക്ക് പറയാൻ കഴിയും.’
– സമാധാന ചർച്ചകളെക്കുറിച്ച്: ‘കേന്ദ്രത്തിന്റെ തുടർച്ചയായ ശ്രമങ്ങളിലൂടെ കുന്നിൻ പ്രദേശങ്ങളിലെയും താഴ്‌വരകളിലെയും ഗ്രൂപ്പുകൾക്കിടയിൽ സമാധാന ചർച്ചകളിലേക്ക് നയിച്ചു.’
– സമാധാന അഭ്യർത്ഥന: ‘നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സമാധാനത്തിന്റെ പാതയിലേക്ക് നീങ്ങാൻ ഞാൻ എല്ലാ സംഘടനകളോടും അഭ്യർത്ഥിക്കുന്നു.’
– മണിപ്പുരിന്റെ ആത്മാവ്: ‘മണിപ്പുർ ഭൂമി ധൈര്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും നാടാണ്. ഈ കുന്നുകൾ പ്രകൃതിയുടെ വിലമതിക്കാനാവാത്ത സമ്മാനമാണ്, അതേസമയം, അവ നിങ്ങളുടെ നിരന്തരമായ കഠിനാധ്വാനത്തിന്റെ പ്രതീകമാണ്. മണിപ്പൂരിലെ ജനങ്ങളുടെ ആത്മാവിനെ ഞാൻ അഭിവാദ്യം ചെയ്യുന്നു.’
– ജനപ്രതികരണം: ‘ഇംഫാലിൽ നിന്ന് റോഡ് മാർഗം ചുരാചന്ദ്പൂരിലേക്കുള്ള യാത്രയിൽ എനിക്ക് ലഭിച്ച സ്‌നേഹം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.’

– മണിപ്പുരിന്റെ പ്രാധാന്യം: ‘മണിപ്പുരിന്റെ പേരിൽ ‘മണി’ ഉണ്ട്. ഭാവിയിൽ മുഴുവൻ വടക്കുകിഴക്കൻ മേഖലയെയും പ്രകാശിപ്പിക്കാൻ സഹായകമാകുന്നത് ആ ‘മണി’ ആണ്. മണിപ്പുരിനെ വികസനത്തിന്റെ പാതയിൽ നയിക്കാൻ ഭാരത സർക്കാർ ശ്രമിക്കുകയാണ്.
– പദ്ധതികളെക്കുറിച്ച്: ‘ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികൾ അടിസ്ഥാന സൗകര്യങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിന്റെയും കാര്യത്തിൽ മണിപ്പൂരിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും.’
– യാത്ര-വിനിമയ സൗകര്യം: ‘2014 മുതൽ, മണിപ്പുരിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് ഞാൻ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ റെയിൽവേ, റോഡ് കണക്റ്റിവിറ്റി പദ്ധതികൾക്കുള്ള ബജറ്റ് വിഹിതം കേന്ദ്രം വർദ്ധിപ്പിച്ചിട്ടുണ്ട്.’
Discussion about this post