റംബാന്‍(ജമ്മുകശ്മീര്‍): നൂറ്റമ്പത് അടി നീളമുള്ള മൈത്രാപാലം നിര്‍മ്മിച്ച് സൈന്യം റംബാനിലെ റോഡ് ബന്ധം പുനഃസ്ഥാപിച്ചു. അടുത്തിടെയുണ്ടായ തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് റംബാന്‍ ജില്ലയെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാതയായ കരോള്‍ മൈത്രാറോഡിന്റെ പ്രധാന ഭാഗം ഒലിച്ചുപോയിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഗ്രാമങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഈ റോഡ് നിര്‍ണായകമാണ്. റോഡിന്റെ നഷ്ടം ദൈനംദിന ജീവിതത്തെ ഏറെ ബാധിക്കുകയും വാഹനങ്ങള്‍ കുടുങ്ങിയ സാഹചര്യത്തിലും കണക്ടിവിറ്റി അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് ജില്ലാ ഭരണകൂടം സൈന്യത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചു.
ചിനാബ് നദിയില്‍ നിന്ന് ഏകദേശം 20 മീറ്റര്‍ ഉയരത്തില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ ആയിരുന്നു ഒലിച്ചു പോയ സ്ഥലം സ്ഥിതി ചെയ്തത്.
Discussion about this post