ന്യൂദല്‍ഹി: യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ വര്‍ക്കല പാപനാശം കുന്നുകളും. ലോകത്തിലെ പ്രകൃതിദത്ത പൈതൃക കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയുള്ള പട്ടികയിലാണ് വര്‍ക്കല ഇടംപിടിച്ചത്. ഭാരതത്തില്‍ നിന്നുള്ള ആറ് സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ യുനെസ്‌കോയുടെ പരിഗണനയിലുള്ള ഭാരതത്തിലെ പൈതൃക സ്ഥലങ്ങളുടെ എണ്ണം 62ല്‍ നിന്നും 69 ആയി.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണമാണ് വര്‍ക്കല ഫോര്‍മേഷന്‍ എന്നറിയപ്പെടുന്ന പാപനാശം കുന്നുകള്‍ (ക്ലിഫ്) യുനെസ്‌കോ പട്ടികയില്‍ ഇടംപിടിച്ചത്. പാപനാശം കടല്‍ത്തീരത്തെ ചുറ്റി അര്‍ധവൃത്താകൃതിയില്‍ കാവിപുതച്ചു നില്‍ക്കുന്ന കുന്നുകള്‍ പ്രകൃതിയുടെ വരദാനമാണ്.
വര്‍ക്കലയെ കൂടാതെ മഹാരാഷ്‌ട്ര പഞ്ചഗണിയിലെയും മഹാബലേശ്വറിലെയും ഡെക്കാന്‍ ട്രാപ്പുകള്‍, കര്‍ണാടകയിലെ സെന്റ് മേരീസ് ദ്വീപ്, മേഘാലയന്‍ യുഗ ഗുഹകള്‍, നാഗാലാന്‍ഡിലെ നാഗ കുന്ന് ഒഫിയോലൈറ്റ്, ആന്ധ്രാപ്രദേശിലെ എറ മട്ടി ദിബ്ബലു (ചെങ്കുത്തായ കുന്നുകള്‍), തിരുമല കുന്നുകള്‍ എന്നിവയാണ് യുനെസ്‌കോ പട്ടികയില്‍ ഇടംപിടിച്ച മറ്റു പൈതൃക കേന്ദ്രങ്ങള്‍.
Discussion about this post