നാഗ്പൂർ: ആർഎസ്എസ് ശതാബ്ദി പരിപാടികൾക്ക് വിജയദശമിയോടെ തുടക്കമാകും. വിജയദശമി ദിനമായ ഒക്ടോബർ രണ്ടിന് രാവിലെ 7.40 ന് നാഗ്പൂരിലെ രേശിംഭാഗ് മൈതാനത്ത് ചേരുന്ന പൊതു പരിപാടിയിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിശിഷ്ടാതിഥിയാകുമെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർസംഘചാലക് ഡോ. മോഹൻ ഭാഗവത് വിജയദശമി സന്ദേശം നല്കും.
2026 വിജയദശമി വരെയാണ് ശതാബ്ദി പരിപാടികൾ. സമാജ പരിവർത്തനം ലക്ഷ്യമിട്ട് കുടുംബ മൂല്യങ്ങളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, സാമാജിക സമരസത, സ്വദേശി, പൗരബോധം എന്നീ അഞ്ച് വിഷയങ്ങളിൽ ജനജാഗരണം നടത്തും. വ്യാപകമായ ഗൃഹസമ്പർക്കം, ഹിന്ദു സമ്മേളനങ്ങൾ, പ്രബുദ്ധ പൗരപ്രമുഖ സമ്മേളനം, സദ്ഭാവനായോഗങ്ങൾ, യുവാക്കളുടെ ഒത്തു ചേരലുകൾ എന്നിവയാണ് മറ്റ് ശതാബ്ദി കാര്യക്രമങ്ങളെന്ന് സുനിൽ ആംബേക്കർ പറഞ്ഞു.
Discussion about this post