നാഗ്പൂര്‍: വിഖ്യാത ഗായകന്‍ ശങ്കര്‍ മഹാദേവന്‍ അവതരിപ്പിക്കുന്ന സംഘഗീതങ്ങള്‍ 28ന് നടക്കുന്ന സംഗീതപരിപാടിയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്യും. ആര്‍എസ്എസ് ശാഖകളിലും ശിബിരങ്ങളിലും പാടിപ്പതിഞ്ഞ, തലമുറകളെ ത്രസിപ്പിച്ച ഗണഗീതങ്ങളുടെ അവതരണമാണ് സംഘഗീതങ്ങളിലൂടെ പുറത്തുവരുന്നത്. സംഘശതാബ്ദി നിമിത്തമാക്കി ഖാസ്ദര്‍ സാംസ്‌കൃതിക് മഹോത്സവ സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ വിശിഷ്ടാതിഥികളാകും.
Discussion about this post