ഷിംല: രാജ്യത്തിനായി ജീവന്‍ നല്‍കിയ സൈനികന്റെ സഹോദരിയുടെ വിവാഹം സഹോദരന്റെ സ്ഥാനത്തു നിന്ന് സൈന്യം നടത്തിക്കൊടുത്തു. ഹിമാചല്‍ പ്രദേശിലെ സിര്‍മര്‍ ജില്ലയിലെ ഭര്‍ലി സ്വദേശിയായ ആശിഷിന്റെ സഹോദരി ആരാധനയുടെ വിവാഹമാണ് സൈനികര്‍ നേതൃത്വം നല്‍കി നടത്തിയത്. നഷ്ടമായ ഒരു സഹോദരന് പകരം രാജ്യം കാക്കുന്ന സൈനികരെല്ലാം ആരാധനയ്‌ക്ക് സഹോദരന്മാരായി. ഓരോ രാജ്യസ്നേഹിയുടേയും കണ്ണും മനസും നിറയ്‌ക്കുന്നതായിരുന്നു ഈ രംഗങ്ങള്‍. നിറകണ്ണുകളോടെയാണ് അതിഥികളും ചടങ്ങില്‍ പങ്കെടുത്തത്.
2024 ആഗസ്ത് 27ന് അരുണാചലില്‍ ഏറ്റുമുട്ടലിനിടെയാണ് ആശിഷ് (25) വീരമൃത്യു വരിച്ചത്. ആശിഷിന്റെ ആഗ്രഹമായിരുന്നു ഏക സഹോദരിയുടെ വിവാഹം. ഇത് പൂ
ര്‍ത്തീകരിക്കുന്നതിനായാണ് അന്നൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകരെല്ലാം ഒത്തുചേര്‍ന്നത്. അവര്‍ ആശിഷിന്റെ സ്ഥാനത്തു നിന്ന് ആരാധനയെ വിവാഹ മണ്ഡപത്തിലേക്ക് ആനയിച്ചു. ചടങ്ങുകളിലെല്ലാം കുടുംബാംഗങ്ങള്‍ക്ക് കൈത്താങ്ങായി.
പിന്നീട് ഭര്‍തൃവീട്ടിലേക്കുള്ള യാത്രയില്‍ ആരാധനയെ അനുഗമിക്കുകയും ചെയ്തു. വിവാഹ സമ്മാനമായി സൈനികര്‍ ആരാധനയുടെ പേരില്‍ മൂന്ന് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേവും നല്‍കിയാണ് മടങ്ങിയത്. പ്രാദേശിക വിമുക്തഭടന്മാരുടെ സംഘവും വിവാഹത്തില്‍ പങ്കെടുത്തു.
അരുണാചല്‍ പ്രദേശിലെ ഗ്രനേഡിയേഴ്‌സ് 19 ബാച്ചില്‍ നിന്നുള്ള സൈനികരാണ് ഹിമാചലിലെത്തി ആരാധനയുടെ വിവാഹചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്. ആശിഷിന്റെ അഭാവം കുടുംബാംഗങ്ങള്‍ക്ക് ഉണ്ടാകരുതെന്നും ഞങ്ങള്‍ളെല്ലാം ആഗ്രഹിച്ചിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് ആദരം അര്‍പ്പിക്കാനും സാധിച്ചു. അത്യധികം വികാര നിര്‍ഭരമായിരുന്നു വിവാഹ ചടങ്ങുകളെന്നും ആശിഷിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
Discussion about this post