ഭുവനേശ്വര്‍(ഒഡീഷ): അച്ചടക്കവും സമര്‍പ്പണവും ദേശസ്‌നേഹവുമാണ് ആര്‍എസ്എസ് പകരുന്ന പാഠങ്ങളെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഒഡീഷ മുന്‍ സ്പീക്കറുമായ കിഷോര്‍ ചന്ദ്ര പട്ടേല്‍. സുന്ദര്‍ഗഡിലെ ഭവാനി ഭവന്‍ സ്റ്റേഡിയത്തില്‍ നടന്ന ആര്‍എസ്എസ് വിജയദശമി സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് അച്ചടക്കമുള്ള സംഘടനയാണ്. കഴിഞ്ഞ നൂറ് വര്‍ഷമായി, വ്യക്തിനിര്‍മാണത്തിലൂടെ ഹിന്ദുത്വമൂല്യങ്ങള്‍ സംരക്ഷിക്കുന്ന പ്രവര്‍ത്തനമാണ് അത് നടത്തുന്നത്. ഓരോ ആര്‍എസ്എസ് പ്രവര്‍ത്തകനിലും ദേശസ്‌നേഹം ആഴത്തില്‍ വേരൂന്നിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വത്തിന്റെ ചരടിലൂടെ സമൂഹത്തെ ഒന്നിപ്പിക്കുകയാണ് സംഘം ചെയ്യുന്നത്. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുതന്നെ, വിവിധ മാര്‍ഗങ്ങളിലൂടെ സമൂഹത്തെ ഒന്നിപ്പിക്കുന്നതില്‍ ആര്‍എസ്എസ് പങ്കു വഹിച്ചിട്ടുണ്ട്. ശക്തവും സ്വാശ്രയവുമായ ഒരു ഭാരതം സൃഷ്ടിക്കുക എന്ന അതിന്റെ ദര്‍ശനം തീര്‍ച്ചയായും പൂര്‍ത്തീകരിക്കപ്പെടും, പട്ടേല്‍ പറഞ്ഞു.
ആര്‍എസ്എസ് എല്ലാവര്‍ക്കും വേണ്ടിയുള്ള സംഘടനയാണ്. എല്ലാവര്‍ക്കും ആര്‍എസ്എസില്‍ ചേരാം. അതിന്റെ ഭാവി ശോഭനമാണ്, രാഷ്ട്രനിര്‍മ്മാണത്തില്‍ അത് നിര്‍ണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ ആര്‍എസ്എസ് പശ്ചിമ ഒഡീഷ പ്രാന്ത സംഘചാലക് ഡോ. സനാതന്‍ പ്രധാന്‍ മുഖ്യപ്രഭാഷണം നടത്തി.
Discussion about this post