നാഗ്പൂർ: സ്വർഗീയ പി.ഇ.ബി. മേനോൻ്റെ ദീർഘദർശനവും സമൂഹത്തിലെ ഉന്നത പദവിയും അനുഭവങ്ങളും കേരളത്തിലെ ആർ എസ് എസ് മുന്നേറ്റത്തിന് ഉത്കൃഷ്ടമായ നേതൃത്വമാണ് നല്കിയതെന്ന് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അനുസ്മരണ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
കേരള പ്രാന്തത്തിൻ്റെ മുൻ സംഘചാലകായ അദ്ദേഹത്തിൻ്റെ വിയോഗ വാർത്ത അങ്ങേയറ്റം വേദനയോടെയാണ് കേട്ടത്. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും കേരളത്തിലെ മുഴുവൻ സ്വയംസേവകരുടെയും അഗാധ ദുഃഖത്തിൽ പങ്കു ചേരുന്നു. പി.ഇ. ബി മേനോൻ ഉത്സാഹിയായ സ്വയംസേവകനായിരുന്നു. വിവിധ മേഖലകളിലെ സംഘപ്രവർത്തനത്തിൻ്റെ വളർച്ചയ്ക്ക് അദ്ദേഹം പ്രേരണയായി. സ്നേഹപൂർണമായ പെരുമാറ്റത്തിലൂടെ സ്വയംസേവകരിൽ സ്വന്തമെന്ന ഭാവം അദ്ദേഹം സൃഷ്ടിച്ചു. മേനോൻജിയുടെ ഓർമകളിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. ആത്മാവിന് സദ്ഗതിയേകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു, അനുസ്മരണ സദ്ദേശത്തിൽ പറയുന്നു.
Discussion about this post