ന്യൂദൽഹി ; രാജ്യത്തിന് അഭിമാനമായി റഫാല്‍ യുദ്ധവിമാനത്തില്‍ പറന്ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. അംബാല വ്യോമതാവളത്തില്‍ നിന്നായിരുന്നു രാഷ്‌ട്രപതിയുടെ റഫാലിലെ കന്നിപ്പറക്കല്‍. അഞ്ച് മാസം മുമ്പ് പഹൽഗാം ആക്രമണത്തിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ മറുപടി നൽകിയപ്പോൾ ഭീകര ക്യാമ്പുകൾ നശിപ്പിക്കുന്നതായി റാഫേൽ വിമാനങ്ങൾ പറന്നുയർന്നത് ഇവിടെ നിന്നായിരുന്നു. സേനയിലും റഫാലിലും സര്‍വസൈന്യാധിപയ്‌ക്കുള്ള വിശ്വാസം അടിവരയിടുന്നതാണ് നീക്കം.
പതിനേഴാം നമ്പര്‍ സ്ക്വാഡ്രനായ ഗോള്‍ഡന്‍ ആരോസിന്റെ കമാന്‍ഡിങ് ഓഫിസര്‍ ഗ്രൂപ് ക്യാപ്റ്റന്‍ അമിത് ഗെഹാനിയായിരുന്നു പൈലറ്റ്. മറ്റൊരു റഫാലില്‍ അകമ്പടിയായി വ്യോമസേന മേധാവി എ.പി.സിങ്ങും ഉണ്ടായിരുന്നു. ഇത് രണ്ടാംതവണയാണ് ദ്രൗപതി മുര്‍മു യുദ്ധവിമാനത്തില്‍ പറക്കുന്നത്. 2023 ല്‍ അസമിലെ തേസ്പുരില്‍നിന്ന് സുഖോയ് 30 എം.കെ.ഐ വിമാനത്തിലും പറന്നിരുന്നു.
അംബാല വ്യോമതാവളത്തില്‍ രാഷ്‌ട്രപതിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് വരവേറ്റത്. എ.പി.ജെ അബ്ദുള്‍ കലാമും പ്രതിഭാ പാട്ടീലുമാണ് മുന്‍പ് യുദ്ധവിമാനത്തില്‍ പറന്ന രാഷ്‌ട്രപതിമാര്‍.

















Discussion about this post