ആഗ്ര: രാഷ്ട്രചൈതന്യം ഓരോ വ്യക്തിയിലേക്കും പകരുകയാണ് സംഘശതാബ്ദി കാര്യക്രമങ്ങളുടെ ലക്ഷ്യമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും യാത്രയാണ് നൂറ് വര്‍ഷമായി സംഘം തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഗ്രയിലെ ലളിത് കലാ സന്‍സ്ഥാന്‍ സംസ്‌കൃതി ഭവനില്‍ പൗരപ്രമുഖരുടെ സംവാദസഭയില്‍ സംസാരിക്കുകയായിരുന്നു ഹൊസബാളെ.
ദേശീയ ജീവിതത്തില്‍ കടന്നുവന്ന പോരായ്മകളെയെല്ലാം മറികടക്കുന്നതിനും ഭാരതത്തെ സംഘടിതവും സദ്ഗുണപൂരിതവും സശക്തവുമായ രാഷ്ട്രമെന്ന നിലയില്‍ പരമവൈഭവത്തിലേക്ക് നയിക്കുന്നതിനായാണ് ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍ ആര്‍എസ്എസ് സ്ഥാപിച്ചത്. സംഘടിത സമൂഹത്തിന് മാത്രമേ രാജ്യത്തിന് ദിശാബോധം നല്‍കാന്‍ കഴിയൂ എന്ന ഉറച്ച ബോധ്യമാണ് ഈ പ്രവര്‍ത്തനത്തെ മുന്നോട്ടുനയിക്കുന്നതെന്ന് സര്‍കാര്യവാഹ് പറഞ്ഞു.
ആര്‍എസ്എസ് ശതാബ്ദി ഒരു സംഘടനയുടെ നൂറ്റാണ്ട് മാത്രമല്ല, സാമൂഹിഐക്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അടയാളം കൂടിയാണ്. സംഘം എന്തെല്ലാം നേടിയെന്നത് നമ്മുടെ ചര്‍ച്ചാവിഷയമല്ല, എന്നാല്‍ സംഘമില്ലായിരുന്നെങ്കില്‍ എന്നത് ആലോചനാ വിഷയമാകേണ്ടതാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ മാത്രമേ ഭാരതത്തെ ലോകനേതൃസ്ഥാനത്ത് സ്ഥാപിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.

















Discussion about this post