ന്യൂദല്‍ഹി: പ്രൊഫ. യശ്വന്ത് റാവു ഖേല്‍ക്കര്‍ യുവ പുരസ്‌കാരം സ്മൈല്‍ റൊട്ടി ബാങ്ക് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീകൃഷ്ണ പാണ്ഡെക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം എബിവിപിയും വിദ്യാര്‍ത്ഥി നിധി ട്രസ്റ്റും സംയുക്തമായാണ് ഏര്‍പ്പെടുത്തിയത്. ഈ മാസം 28, 29, 30 തീയതികളില്‍ ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നടക്കുന്ന എബിവിപി 71-ാം ദേശീയ സമ്മേളനത്തില്‍ സമ്മാനിക്കും.
ബാലഭിക്ഷാടനം തടയാനും അശരണര്‍ക്ക് തണലൊരുക്കാനും ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സ്വദേശിയായ ശ്രീകൃഷ്ണ പാണ്ഡെ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
എബിവിപി ദേശീയ അധ്യക്ഷന്‍ പ്രൊഫ. രാജ്ശരണ്‍ ഷാഹി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍, പുരസ്‌കാര നിര്‍ണയ സമിതി കണ്‍വീനര്‍ പ്രൊഫ. മിലിന്ദ് മറാഠെ എന്നിവര്‍ ശ്രീകൃഷ്ണ പാണ്ഡെക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു. എബിവിപി മുന്‍ ദേശീയ അധ്യക്ഷനായ പ്രൊഫ. യശ്വന്ത് റാവു ഖേല്‍ക്കറുടെ സ്മരണാര്‍ത്ഥം 1991 മുതലാണ് പുരസ്‌കാരം ആരംഭിച്ചത്.













Discussion about this post