ന്യൂദല്‍ഹി: എബിവിപി 71-ാം ദേശീയ സമ്മേളനം സമാപിച്ചു. പുതിയ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാലക്കാട് സ്വദേശിയും ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥിയുമായ ശ്രാവണ്‍ ബി. രാജ് തുടര്‍ച്ചയായ മൂന്നാം തവണ ദേശീയ സെക്രട്ടറിയായി. കേരള കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ എസ്. നാഗലിംഗം മൂന്നാംതവണയും ദേശീയ ഉപാധ്യക്ഷനായി.

മന്താര്‍ ഭാനുഷെ, സുരഭി ഗുഞ്ജന്‍ ദാവെ, അശുതോഷ് മണ്ഡാവി എന്നിവര്‍ വൈസ് പ്രസിഡന്റുമാരും കമലേഷ് സിങ്, ആദിത്യ ടക്കിയാര്‍, ക്ഷമ ശര്‍മ്മ, ഹര്‍ഷിത്, കിനാകെ പായല്‍, അഭയ് പ്രതാപ് എന്നിവര്‍ ദേശീയ സെക്രട്ടറിമാരുമാണ്. പത്തനംതിട്ട സ്വദേശിയും എന്‍ഐടി പുതുച്ചേരി ഗവേഷക വിദ്യാര്‍ത്ഥിയുമായ ഇന്ദുചൂഡന്‍ രമേശ് കേന്ദ്രപ്രവര്‍ത്തകസമിതി അംഗമായി തുടരും. ജിജ്ഞാസ ദേശീയ പ്രമുഖ് ആയി രവിശങ്കറും എബിവിപി സംസ്ഥാന സംഘടന സെക്രട്ടറിയായി എന്‍.സി.ടി. ശ്രീഹരിയെ വീണ്ടും തെരഞ്ഞെടുത്തു.

കെ.പി. അഭിനവ്, എസ്. അക്ഷയ്, ഡോ.ബി.ആര്‍. അരുണ്‍, എ.എസ്. ശ്രുതി, കല്ല്യാണി ചന്ദ്രന്‍ എന്നിവരാണ് കേരളത്തില്‍ നിന്നുള്ള ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍.














Discussion about this post