ഗംഗാപൂർ (മഹാരാഷ്ട്ര): ഹിന്ദു ധർമ്മം പാരമ്പര്യം, സംസ്കാരം, മൂല്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ഗംഗാപൂരിൽ ഹിന്ദു സമ്മേളന സമിതി സംഘടിപ്പിച്ച മഹാ ഹിന്ദു സമ്മേളനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്താകെ പ്രഭാവം ചെലുത്തുന്ന ശക്തവും സദ്‌ഗുണപൂർണ്ണവുമായ ഒരു സമൂഹം കെട്ടിപ്പടുക്കണമെന്ന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പറഞ്ഞു. ഇത് നേടുന്നതിന്, നമ്മുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം വരുത്തണം. മാറ്റം നമ്മിൽത്തന്നെ ആരംഭിക്കണം, അദ്ദേഹം പറഞ്ഞു.
പ്രസംഗമല്ല, പ്രവർത്തനമാണ് വേണ്ടത്. ജാതിഭേദമില്ലാത്ത സമരസ ഭാവം വളർത്തിയെടുക്കണം. എല്ലാവരുമായും സൗഹാർദ്ദം സൃഷ്ടിക്കണം. നമ്മുടെ കുടുംബങ്ങൾക്കുള്ളിൽ സംസ്കാരവും പാരമ്പര്യവും ചർച്ച ചെയ്യണം. പരിസ്ഥിതിക്ക് ദോഷം വരുത്താതെ ജീവിതം നയിക്കുന്നുവെന്ന് ഉറപ്പാക്കണം. വിദേശ വസ്തുക്കളേക്കാൾ തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകണം. നമ്മൾ സ്വയംപര്യാപ്തരായെങ്കിലേ നമ്മുടെ ശക്തി വിലമതിക്കപ്പെടുകയുള്ളൂ. ഇതെല്ലാം പ്രായോഗികമാക്കിയാൽ സമൂഹം സുരക്ഷിതവും സമൃദ്ധവുമായിത്തീരുമെന്ന് മോഹൻ ഭാഗവത് പറഞ്ഞു.

അപമാനങ്ങൾ സഹിച്ചും അവഗണനകൾ നേരിട്ടുമാണ് ആർഎസ്എസ് നൂറ് വർഷം പിന്നിട്ടതെന്ന് ശ്രീ ക്ഷേത്ര ദേവഗഡ് സൻസ്ഥാനിലെ ആചാര്യൻ ഭാസ്കർഗിരി മഹാരാജ് പറഞ്ഞു, “നൂറു വർഷമായി ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട ഹിന്ദു സമൂഹത്തെ സംഘം ഏകീകരിച്ചു. സാമൂഹിക ഐക്യം നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോകാൻ ഹിന്ദു സമൂഹത്തോട് ആഹ്വാനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
ഗോവർധൻ ധാം മഠാധിപതി മഹന്ത് രാംഗിരി മഹാരാജ്, മഹന്ത് ശാന്തിഗിരി മഹാരാജ് തുടങ്ങിയവർ അനുഗ്രഹ പ്രഭാഷണം നടത്തി.















Discussion about this post