ന്യൂദൽഹി : അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ രണ്ട് ദിവസം നീണ്ടുനിന്ന കേന്ദ്ര പ്രവർത്തക സമിതി യോഗം ഗോവയിലെ ജംബാവലിയിലെ ശ്രീ ദാമോദർ സംസ്ഥാനിൽ വിജയകരമായി സമാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 106 പ്രമുഖ പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. വിദ്യാഭ്യാസം, സമൂഹം, പരിസ്ഥിതി, സംസ്കാരം, കായികം, സേവനം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ വിപുലമായ ചർച്ചകൾ നടന്നു. എബിവിപിയുടെ ഭാവിയിലെ പ്രവർത്തനങ്ങൾക്കായുള്ള വിശദമായ പ്രവർത്തന പദ്ധതി യോഗത്തിൽ രൂപീകരിച്ചു.
സമകാലിക വിദ്യാഭ്യാസ, ദേശീയ, സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചുള്ള ഗഹനമായ ചർച്ചകളോടൊപ്പം, 2026-ലെ സംഘടനാ വിചാർ ബൈഠക്-ന്റെ വിഷയം, ഘടന, രൂപരേഖ എന്നിവയെക്കുറിച്ചും യോഗത്തിൽ സമഗ്ര ആലോചന നടന്നു കൂടാതെ ഉത്തരാഖണ്ഡിൽ നടന്ന 71-ാം ദേശീയ സമ്മേളനത്തെ ക്കുറിച്ച് അവലോകനം നടത്തി.
സംഘത്തിന്റെ ശതാബ്ദി വർഷം; ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികം; മഹാ റാണി അബ്ക്കയുടെ കിരീടധാരണത്തിന്റെ 500-ാം വാർഷികം; ഗുരു തേഗ് ബഹാദൂർ ജിയുടെ 350-ാം ബലിദാന വാർഷികം; യശ്വന്ത് റാവു കേൽക്കറിന്റെ ജന്മശതാബ്ദി; വന്ദേ മാതരത്തിന്റെ 150 ാം വർഷം; ഹൽദിഘട്ടി യുദ്ധത്തിന്റെ 450 ാം വർഷം; സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികം; ഭൂപൻ ഹസാരികയുടെ ജന്മശതാബ്ദി; അടൽ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദി; ഏകാത്മ മാനവ ദർശനം വിഭാവനം ചെയ്തതിന്റെ 60 ാം വർഷം എന്നിവയുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ടുന്ന പരിപാടികളെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു.
യോഗത്തിൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രത്യേക ചർച്ചകൾ നടന്നു. രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ക്രമക്കേടുകൾ, അന്യായമായ രീതിയിലുള്ള ഫീസ് വർധനവ് തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്തു. കൂടാതെ, ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറി ആരംഭിച്ച ‘സ്ക്രീൻ ടൈമിൽ നിന്ന് ആക്റ്റിവിറ്റി ടൈമിലേക്ക്’ എന്ന ക്യാമ്പയിനിന്റെയും ഫെബ്രുവരിയിൽ രാജ്യവ്യാപകമായി നടത്താനിരിക്കുന്ന ‘ഹോസ്റ്റൽ സർവേ ക്യാമ്പയിനിന്റെയും’ വിശദമായ രൂപരേഖ യോഗം തയ്യാറാക്കി.
സംഘടനാ പ്രവർത്തനങ്ങളെ കൂടുതൽ ഫലപ്രദമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് എബിവിപിയുടെ കേന്ദ്ര പ്രവർത്തക സമിതി യോഗം സമാപിച്ചത് എന്നും വിദ്യാഭ്യാസം, സമൂഹം, പരിസ്ഥിതി തുടങ്ങിയ നിരവധി പ്രധാന വിഷയങ്ങളിൽ അർത്ഥവത്തായ ചർച്ചകൾ നടന്നു എന്നും എബിവിപി ദേശീയ അധ്യക്ഷൻ പ്രൊഫ രഘു രാജ് കിഷോർ തിവാരി പറഞ്ഞു.
കേന്ദ്ര പ്രവർത്തക സമിതി യോഗത്തിൽ, കഴിഞ്ഞ മൂന്ന് – നാല് മാസങ്ങൾക്കിടെ നടപ്പാക്കിയ ക്യാമ്പിനു കളെക്കുറിച്ചും പരിപാടികളെ ക്കുറിച്ചും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന പ്രവർത്തകർ സമഗ്രമായി അവലോകനം ചെയ്തു എന്നും വരാനിരിക്കുന്ന പ്രവർത്തന പദ്ധതികളെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടന്നു എന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു. ഫെബ്രുവരി മുതൽ ദേശീയ തലത്തിൽ ‘ഹോസ്റ്റൽ സർവേ ക്യാമ്പയിൻ’ നടത്തും എന്നും ഇതിലൂടെ വിദ്യാർത്ഥികൾ താമസസ്ഥലത്ത് നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ ബുദ്ധിമുട്ട് വ്യക്തമായി മനസിലാക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.















Discussion about this post