VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

VSK Desk by VSK Desk
16 July, 2026
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: ഭാരതത്തിലെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര ആരംഭിക്കും. രാവിലെ 11ന് ഹരിയാനയിലെ ജിന്ദ് റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. ജിന്ദിനും സോണിപത്തിനും ഇടയിലാണ് സര്‍വീസ് നടത്തുക. റെയില്‍വേ മേഖലയിലെ രാജ്യത്തിന്റെ കുതിച്ചുചാട്ടത്തെ പ്രതിഫലിപ്പിക്കുന്ന ട്രെയിന്‍ തദ്ദേശീയമായി രൂപകല്‍പന ചെയ്ത് നിര്‍മിച്ചതാണ്. പത്ത് കോച്ചുകളുണ്ട്. ഇതുവരെ വികസിപ്പിച്ചതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈഡ്രജന്‍ പവര്‍ പാസഞ്ചര്‍ ട്രെയിനുകളില്‍ ഒന്നാണിത്.

അമൃത്ഭാരത് സ്റ്റേഷന്‍ പദ്ധതി പ്രകാരം നവീകരിച്ച 75 റെയില്‍വേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും പഞ്ചാബിലെ ജലന്ധര്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും.

കേരളത്തിലേത് അടക്കം 20 സംസ്ഥാനങ്ങളിലായി 75 അമൃത് സ്റ്റേഷനുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. 1,570 കോടി ചെലവിലാണ് ഈ സ്റ്റേഷനുകള്‍ നവീകരിച്ചത്. അത്യാധുനിക സജ്ജീകരണങ്ങള്‍ക്കൊപ്പം സംസ്‌കാരം, പൈതൃകം, വാസ്തുവിദ്യ എന്നിവ പ്രതിഫലിപ്പിക്കുന്നതാണ് ഈ സ്റ്റേഷനുകള്‍.

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈഡ്രജൻ ട്രെയിൻ സെറ്റുകളിലൊന്നാണിത്. എട്ട് യാത്രാ കോച്ചുകളും രണ്ട് ഡ്രൈവിംഗ് പവർ കാറുകളും അടങ്ങുന്ന ഈ ട്രെയിനിന് 2400 കിലോവാട്ട് ശേഷിയുണ്ട്.

ജിന്ദ്-സോനിപത് റെയിൽവേ പാതയിലെ 89 കിലോമീറ്റർ ദൂരത്തിൽ പരമാവധി മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ ട്രെയിൻ സർവീസ് നടത്തും. കുറഞ്ഞത് 682 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന ട്രെയിൻ ദിവസത്തിൽ രണ്ട് റൗണ്ട് ട്രിപ്പുകൾ നടത്തും. ആകെ 356 കിലോമീറ്റർ സഞ്ചരിക്കുന്നതിനായി ഏകദേശം 300 കിലോഗ്രാം ഹൈഡ്രജൻ ഉപയോഗിക്കുമെന്നാണ് കണക്കാക്കുന്നത്.

ഹൈഡ്രജൻ എളുപ്പത്തിൽ തീപിടിക്കുന്ന വാതകമായതിനാൽ ഉയർന്ന മർദത്തിൽ സൂക്ഷിക്കേണ്ടതുണ്ട്. ഈ വെല്ലുവിളികൾ മറികടന്ന് ട്രെയിൻ ട്രാക്കിലേയ്‌ക്ക് കയറുകയാണ്.

ഫ്രഞ്ച് റെയിൽവേ സാങ്കേതിക കമ്പനിയായ ആൽസ്റ്റോം 2016-ൽ ബെർലിനിൽ നടന്ന പ്രദർശനത്തിലാണ് ആദ്യമായി ഹൈഡ്രജൻ ട്രെയിൻ സാങ്കേതികവിദ്യ അവതരിപ്പിച്ചത്. രണ്ട് കോച്ചുകളുള്ള Coradia iLint എന്ന ട്രെയിൻ 2018-ൽ ജർമനിയിൽ സർവീസ് ആരംഭിച്ചു. ലോകത്തിലെ ആദ്യ ഹൈഡ്രജൻ യാത്രാ ട്രെയിനായിരുന്നു ഇത്. പിന്നീട് ജപ്പാൻ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും സ്വന്തം ഹൈഡ്രജൻ ട്രെയിനുകൾ പുറത്തിറക്കി.

എന്നാൽ, യാത്രക്കാരെയും ചരക്കുകളെയും വൻതോതിൽ കൊണ്ടുപോകുന്നതിനായി ഈ സാങ്കേതികവിദ്യ ഇപ്പോഴും വികസന ഘട്ടത്തിലാണ്. അതിനാലാണ് വളരെ കുറച്ച് രാജ്യങ്ങളിൽ മാത്രമാണ് ഹൈഡ്രജൻ ട്രെയിൻ സർവീസുകൾ നിലവിലുള്ളത്. നിലവിലുള്ളവയിൽ ഭൂരിഭാഗവും ചെറിയ ദൂരങ്ങളിലാണ് സർവീസ് നടത്തുന്നത്.

സാധാരണ ഇലക്ട്രിക് ലോക്കോമോട്ടീവുകൾക്ക് വൈദ്യുതി ലഭിക്കാൻ മുകളിലെ വൈദ്യുതി ലൈനുകൾ ആവശ്യമാണ്. എന്നാൽ ഹൈഡ്രജൻ ട്രെയിനുകൾക്ക് അത് ആവശ്യമില്ല. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണ് ഇതിന്റെ പ്രവർത്തനരീതി.

ട്രെയിനിലെ രണ്ട് ഡ്രൈവിംഗ് പവർ കാറുകളിലും നാല് വീതം സംയോജിത പവർ പാക്കുകൾ ഉണ്ടായിരിക്കും. ഓരോ പാക്കിലും ഹൈഡ്രജൻ ഫ്യൂവൽ സെല്ലും ലിഥിയം ഫെറോ ഫോസ്ഫേറ്റ് ബാറ്ററിയും ഉൾപ്പെടുന്നു. ട്രെയിനിൽ സംഭരിച്ചിരിക്കുന്ന ഉയർന്ന മർദത്തിലുള്ള 440 കിലോഗ്രാം ഹൈഡ്രജനും പുറത്തെ വായുവിൽ നിന്നുള്ള ഓക്സിജനും ഫ്യൂവൽ സെൽ ഉപയോഗിച്ച് സംയോജിപ്പിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കും.

ഓരോ പവർ പാക്കും 300 കിലോവാട്ട് ഊർജം നൽകും. ഇതിൽ 115 കിലോവാട്ട് ഫ്യൂവൽ സെല്ലിൽ നിന്നും 185 കിലോവാട്ട് ബാറ്ററിയിൽ നിന്നുമാണ് ലഭിക്കുക. നാല് പവർ പാക്കുകൾ ചേർന്ന് 1200 കിലോവാട്ട് വൈദ്യുതി നൽകും. രണ്ട് പവർ കാറുകൾ ഉള്ളതിനാൽ ആകെ വൈദ്യുതി ശേഷി 2400 കിലോവാട്ടായി (3200 കുതിരശക്തി) ഉയരും. സമാന ദൂരങ്ങളിൽ സർവീസ് നടത്തുന്ന സാധാരണ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്, ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് ട്രെയിനുകളുടെ ശേഷിയോട് ഇത് സമാനമാണ്.

പഴയ ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് ട്രെയിനുകളിലെ ഡീസൽ എൻജിനുകൾ മാറ്റി പകരം സീറോ എമിഷൻ ഹൈഡ്രജൻ-ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനം സ്ഥാപിച്ചാണ് ഈ ട്രെയിൻ നിർമിരിക്കുന്നത്.

2020-21ൽ നോർത്ത് റെയിൽവേ ആരംഭിച്ച ഈ പദ്ധതിക്ക് 136 കോടി രൂപയാണ് ചെലവ്. 2022 ഏപ്രിലിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള റെയിൽവേ പ്രൊപ്പൽഷൻ ഉപകരണ വിതരണ കമ്പനിയായ മെധക്ക് കരാർ നൽകിയതോടെയാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ട്രെയിൻ എല്ലാ പരീക്ഷണ സർവീസുകളും പൂർത്തിയാക്കി. മെയ് 22ന് റെയിൽവേ മന്ത്രാലയം സർവീസ് നടത്താനുള്ള അനുമതി നൽകി.

മറ്റ് ഹൈഡ്രജൻ ട്രെയിൻ പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല. ആദ്യ ട്രെയിന്റെ പ്രവർത്തനഫലത്തെ ആശ്രയിച്ചായിരിക്കും ഭാവി പദ്ധതികളെന്ന് റെയിൽവേ  വ്യക്തമാക്കി.

Share
Tweet
SendShareShare

Latest from this Category

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies