ചെന്നൈ: ചെന്നൈ കോര്‍പ്പറേഷന്റെ മേയര്‍ പ്രിയ രാജന്‍ ക്രിസ്തുമതം സ്വീകരിച്ച ആളെന്ന് ആരോപണം. കോര്‍പ്പറേഷനിലെ ആദ്യ വനിതാ ദളിത് മേയറെന്ന അവകാശവാദത്തോടെയാണ് ഡിഎംകെ പ്രതിനിധിയായി ഇവര്‍ ചുമതലയേറ്റത്. തമിഴ്‌നാട്ടില്‍ മതപരിവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നു എന്ന ആരോപണത്തിന് വിധേയരായ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ (ഇസിഐ) ബിഷപ്പ് എസ്ര സര്‍ഗുണത്തെ പ്രിയരാജന്‍ സന്ദര്‍ശിച്ചതോടെയാണ് പുതിയ വിവാദങ്ങള്‍ കൊഴുക്കുന്നത്. എസ്ര സര്‍ഗുണവുമായുള്ള മേയറുടെ കൂടിക്കാഴ്ച യൂണിയന്‍ ഓഫ് കാത്തലിക് ഏഷ്യന്‍ ന്യൂസ് (യുസിഎ) ആണ് മാര്‍ച്ച് 7ന് പുറത്തുവിട്ടത്. മേയര്‍ പ്രിയ രാജന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ അംഗമാണെന്ന് യുസിഎ ന്യൂസ് വ്യക്തമാക്കുന്നു.
‘ദലിത് ക്രിസ്ത്യന്‍ വനിത ചെന്നൈ നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍’ എന്ന തലക്കെട്ടോടെയാണ് യുസിഎ അതിന്റെ ട്വിറ്റര്‍ഹാന്‍ഡിലില്‍ ലേഖനം നല്കിയത്. സംഗതി വിവാദമായതോടെ വാര്‍ത്തയില്‍ നിന്ന് ‘ക്രിസ്ത്യന്‍’ എന്ന വാക്ക് ഒഴിവാക്കി,
നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രിയ ദളിത് ക്രിസ്ത്യാനിയെന്ന അവകാശവാദമുയര്‍ന്നിട്ടുണ്ട്. ഇന്ദു മക്കള്‍ കച്ചി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ ചെന്നൈ മേയര്‍ ഇസിഐ അംഗമാണെന്നും ബിഷപ്പ് എസ്രയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയെന്നും ചൂണ്ടിക്കാണിക്കുന്നു. വ്‌ളോഗര്‍ കാര്‍ത്തിക് ഗോപിനാഥ് മേയറെ വിമര്‍ശിച്ച് രംഗത്തെത്തി. ‘സൗത്ത് ഏഷ്യന്‍ ജേണലില്‍ തമിഴ്‌നാട് ബിഷപ്‌സ് കൗണ്‍സില്‍ മുന്‍ വക്താവ് ഫാദര്‍ വിന്‍സെന്റ് ചിന്നദുരൈയെ ഉദ്ധരിച്ച് നല്കിയ റിപ്പോര്‍ട്ടിലും ഇതേ അവകാശവാദമുണ്ട്, എന്നാല്‍ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ താന്‍ പട്ടിക വിഭാഗത്തില്‍ പെട്ടയാളാണെന്നാണ് പ്രിയ പറയുന്നത്. അവള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ഇസിഐ അംഗത്വം എടുക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, ഒരു പട്ടികജാതി വനിത സ്ഥാനാര്‍ത്ഥിക്ക് സംവരണം ചെയ്ത മേയര്‍സ്ഥാനത്തിന് അര്‍ഹയല്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
Discussion about this post