ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ സൈന്യത്തിന്റെ വ്യാപക തെരച്ചില്‍. ആയുധങ്ങളുമായി നാല് ലഷ്‌കര്‍ ഭീകരരെ ഇന്നലെ പിടികൂടി. പിടിയിലായവര്‍ ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുകയും യാത്രാസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നവരാണെന്ന് പോലീസ് അറിയിച്ചു.
ബന്ദിപ്പോരയിലെ അഷ്ടാംഗോ പ്രദേശത്ത് നിന്ന് ഒരു ചൈനീസ് ഗ്രനേഡ് കണ്ടെടുത്തു. ഇര്‍ഫാന്‍ അസീസ് ഭട്ട്, സജാദ് അഹമ്മദ് മിര്‍, ഇര്‍ഫാന്‍ അഹമ്മദ് ജാന്‍ എന്നീ ഭീകരരരുടെ കൈയില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്.
ബന്ദിപ്പോര ജില്ലയിലെ റാഖ് ഹജിന്‍ ഏരിയയിലെ ഒരു ചെക്ക് പോസ്റ്റില്‍ സുരക്ഷാ സേന ഗ്രനേഡുമായി മറ്റൊരു ഭീകരനെയും പിടികൂടി. ഹാജിന്‍ സ്വദേശിയായ ഇര്‍ഫാന്‍ അസീസ് ഭട്ടും പാക്ക് ഭീകരന്‍ ഉമര്‍ ലാലയുമായി അടുത്ത ബന്ധമാണുള്ളതെന്ന് പോലീസ് പറഞ്ഞു. ഏറ്റുമുട്ടലില്‍ ഒരു ലഷ്‌കര്‍ ഭീകരനെ സൈന്യം വധിച്ചു. സലീം പരേയാണ് കൊല്ലപ്പെട്ടത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Discussion about this post