ന്യൂദല്‍ഹി: സിഎഎ വിരുദ്ധ കലാപത്തിന്‍റെ പേരില്‍ വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ അരങ്ങേറി അക്രമത്തില്‍ ആറുപേര്‍ക്കെതിരെ ദല്‍ഹി കോടതി കുറ്റം ചുമത്തി. നാല് പേരെ വെറുതെവിട്ടു. 2020 ഫെബ്രുവരി 24-ന് ഖജൂരി ഖാസ്, ഭജന്‍പുര പ്രദേശങ്ങളില്‍ നടത്തിയ അതിക്രമങ്ങള്‍ക്കെതിരെയാണ് കേസ്.
സര്‍ഫറാസ്, ഫിറോസ്, ഇക്രം, മുസ്തഖീം, ഗുല്‍ഫാം എന്ന സുബൈര്‍, സദ്ദാം എന്ന ഇക്രാര്‍ എന്നിവര്‍ക്കെതിരെയാണ് കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, തീവയ്പ്പ്, പൊതുജനങ്ങളെയും പോലീസുകാരെയും പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കര്‍കര്‍ദൂമ ജില്ലാ കോടതിയിലെ അഡീഷണല്‍ സെഷന്‍ ജഡ്ജി വീരേന്ദര്‍ ഭട്ട് കുറ്റം ചുമത്തിയത്.
ഗള്‍ഫം, ജാവേദ്, അനസ്, ഷോയിബ് ആലം എന്നിവര്‍ കുറ്റം ചെയ്‌തെന്ന് തെളിയിക്കാന്‍ മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വെറുതെവിട്ടത്. കലാപദിവസങ്ങളില്‍ ഖജൂരി ഖാസിലും ഭജന്‍പുരയിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ അനില്‍കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
മുസ്തഖീം, സര്‍ഫറാസ്, ഇക്രം എന്നീ മൂന്ന് പ്രതികളെ സംഭവ സ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്തതായും നിരവധി പോലീസുകാര്‍ ഇവരെ തിരിച്ചറിഞ്ഞതായും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. കലാപകാരികളെന്ന് പോലീസും ജനങ്ങളും തിരിച്ചറിഞ്ഞതിന് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും എസ്പിപി കൂട്ടിച്ചേര്‍ത്തു. അക്രമ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങളില്‍ എല്ലാ പ്രതികളെയും കാണാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post