VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഇളയരാജയ്ക്ക് പിന്നാലെ ഭാഗ്യരാജും

'പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ പാകതയില്ലാത്തവര്‍'

VSK Desk by VSK Desk
20 April, 2022
in ഭാരതം
ShareTweetSendTelegram

ചെന്നൈ: ഇളയരാജയ്ക്ക് പിന്നാലെ സംവിധായകനും നടനുമായ കെ. ഭാഗ്യരാജും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് രംഗത്ത്. നരേന്ദ്രമോദിയെപ്പോലുള്ളവരെയാണ് രാജ്യത്തിനാവശ്യമെന്നും അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ കാതും കണ്ണുമുറയ്ക്കും മുമ്പ് പിറന്നവരാണെന്നും ഭാഗ്യരാജ് പറഞ്ഞു. പ്രധാനമന്ത്രിയുടെ പേര് ജനങ്ങളുടെ മനസ്സില്‍ എഴുതിച്ചര്‍ക്കപ്പെട്ടതാണ്. തമിഴകത്തിന്റെ യഥാര്‍ത്ഥ നേതാവ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ ആണെന്ന് പറയാനും ഭാഗ്യരാജ് മടിച്ചില്ല.

പ്രധാനമന്ത്രിയുടെ ജനക്ഷേമ പദ്ധതികള്‍ അവതരിപ്പിക്കുന്ന  ‘ന്യൂ ഇന്ത്യ 2022’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയില്‍ നിന്ന് അദ്ദേഹം പുസ്തകം ഏറ്റുവാങ്ങി.
പോലീസ് ഓഫീസറെന്ന നിലയില്‍ അണ്ണാമലൈ കര്‍ണാടകയിലും മറ്റും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഓരോ തമിഴനും അഭിമാനകരമാണ്. ഏറ്റവും യോഗ്യനായ ആളെയാണ് ബിജെപി തമിഴ്‌നാടിനെ നയിക്കാന്‍ നിയോഗിച്ചത്. നേതാവാക്കിയത്. പ്രധാനമന്ത്രിയുടെ പദ്ധതികളെ കുറിച്ചുള്ള ഈ പുസ്തകം സ്വീകരിക്കാന്‍ കഴിഞ്ഞത് അഭിമാനമായി കരുതുന്നു.

പ്രധാനമന്ത്രി ഇടയ്ക്കിടെ വിദേശത്തേക്ക് പോകുന്നു എന്നാണ് പലരുടെയും വിമര്‍ശനം. വിശ്രമമില്ലാതെ യാത്ര ചെയ്യാനുള്ള ശാരീരികക്ഷമത അദ്ദേഹത്തിനുണ്ട്.  ഇത്രയും ഊര്‍ജസ്വലനായ പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് ആവശ്യം. ഏറ്റവും വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. കാശ്മീര്‍, ശ്രീലങ്കന്‍, ഉക്രൈന്‍ പ്രശ്‌നങ്ങളിലെല്ലാം അത് രാജ്യം കണ്ടതാണ്. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അതൊന്നും കൂസാതെ പ്രധാനമന്ത്രി മുന്നോട്ടുപോയി.

നാലാം മാസം മുതലാണ് ഒരു കുഞ്ഞിന് അവയവങ്ങള്‍ ഉറയ്ക്കുക. അപ്പോഴാണ് അവന്‍ വായ തുറക്കുന്നത്. അഞ്ചാംമാസത്തിലാണ് കാതുറയ്ക്കുന്നത്. കാലമെത്തുംമുമ്പ് പിറന്നവര്‍ കാണുന്നതും കേള്‍ക്കുന്നതുമൊക്കെ അപ്രസക്തമാണ്. ഇതുപോലുള്ള ആളുകള്‍ നല്ല കാര്യങ്ങള്‍ സംസാരിക്കില്ല, മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കില്ല. അത്തരക്കാരുടെ വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഭാഗ്യരാജ് പറഞ്ഞു.

നടന്‍ ശിവാജി ഗണേശന്റെ മകനും ചലച്ചിത്രനിര്‍മ്മാതാവുമായ രാംകുമാറും ചടങ്ങിനെത്തിയിരുന്നു.

Share17TweetSendShareShare

Latest from this Category

പാകിസ്ഥാന്‍ മുഴുവന്‍ ഭാരതത്തിന്റെ ആക്രമണ പരിധിയില്‍

ഡോ. ജയന്ത് നർലിക്കറിൻ്റെ വേർപാട് രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

103 അമൃത് ഭാരത് സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നാളെ രാഷ്‌ട്രത്തിന് സമര്‍പ്പിക്കും; കേരളത്തില്‍ വടകരയും ചിറയിന്‍കീഴും

വരുന്ന അഭയാർത്ഥികൾക്ക് എല്ലാം അഭയം നൽകാൻ ധർമ്മശാല അല്ല ഭാരതം : സുപ്രീം കോടതി

മത്സരം മൂലം വാര്‍ത്തകള്‍ക്ക് വിശ്വാസ്യത നഷ്ടമാകുന്നു: നരേന്ദ്രകുമാര്‍

വൃന്ദാവനത്തില്‍ അഞ്ചേക്കറില്‍ ഇടനാഴിക്ക് സുപ്രീം കോടതിയുടെ അനുമതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വി. കൃഷ്ണശർമ്മ സ്‌മാരക മാധ്യമ പുരസ്‌കാരം : അപേക്ഷ ക്ഷണിച്ചു

പാകിസ്ഥാന്‍ മുഴുവന്‍ ഭാരതത്തിന്റെ ആക്രമണ പരിധിയില്‍

ഡോ. ജയന്ത് നർലിക്കറിൻ്റെ വേർപാട് രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

103 അമൃത് ഭാരത് സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നാളെ രാഷ്‌ട്രത്തിന് സമര്‍പ്പിക്കും; കേരളത്തില്‍ വടകരയും ചിറയിന്‍കീഴും

സ്വരാജ് ശങ്കുണ്ണി പിള്ള സ്മാരക ദേശബന്ധു മാധ്യമ പുരസ്കാരം 25 അപേക്ഷകൾ ക്ഷണിച്ചു

സിന്ദൂരമെന്ന വികാരം ചെറുതല്ലെന്ന് ലോകരാജ്യങ്ങൾ മനസിലാക്കി, പഹൽ​ഗാമിലൂടെ ഭാരതത്തെ തളർത്താൻ നോക്കിയ ഭീകരർക്ക് തെറ്റുപറ്റി: കെ പി ശശികല ടീച്ചർ

ഉണിച്ചക്കം വീട്ടിൽ കെ.ജി. ശങ്കർ സ്മാര മാധ്യമ പുരസ്ക്കാരം ജി. സജിത് കുമാറിന്

വരുന്ന അഭയാർത്ഥികൾക്ക് എല്ലാം അഭയം നൽകാൻ ധർമ്മശാല അല്ല ഭാരതം : സുപ്രീം കോടതി

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies