ലഖ്‌നൗ: പിതാവിനെതിരായ പീഡനപരാതിയില്‍ പോലീസ് നടപടിയെടുക്കുന്നില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് അയച്ച് പെണ്‍കുട്ടികള്‍. തങ്ങളെ പിതാവ് തുടര്‍ച്ചയായി പീഡിപ്പിക്കുകയാണെന്നും എതിര്‍ത്താല്‍ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കുകയാണെന്നുമാണ് പരാതി. ബുലന്ദ്ഷഹര്‍ സ്വദേശി സക്കീര്‍ അലിക്കെതിരെയാണ് ഇയാളുടെ മക്കള്‍ പോലീസിനെ സമീപിച്ചത്.
നാല്പത്തഞ്ചുകാരനായ സക്കീറിന് ഒമ്പത് പെണ്‍മക്കളുണ്ട്. ഇവരില്‍ മൂന്ന് പേരാണ് സക്കീറിനെതിരെ പരാതി നല്കിയത്.
എന്നാല്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുന്നില്ലെന്ന് പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയയിലൂടെ ചൂണ്ടിക്കാട്ടി. ഇയാളുടെ പീഡനങ്ങളില്‍ തങ്ങളില്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇടപെടണമെന്ന് അവര്‍ കത്തെഴുതി. ഇതോടെ ബുലന്ദ്ഷഹര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പീഡനത്തെ എതിര്‍ത്തപ്പോള്‍ സക്കീര്‍ ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും സക്കീര്‍ ഭീഷണിപ്പെടുത്തിയതായി മൂത്ത മകള്‍ ആരോപിച്ചു. തങ്ങളുടെ ജീവന് ഭീഷണിയുള്ളത് കണക്കിലെടുത്ത്, പിതാവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
Discussion about this post