ന്യൂദല്‍ഹി: ജഹാംഗീര്‍പുരി ഹനുമദ് ജയന്തി ഘോഷയാത്രയ്‌ക്കെതിരെ കല്ലെറിഞ്ഞ് കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചവരുടെ സാമ്പതത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് ദല്‍ഹി പോലീസ്. ഈ ആവശ്യമുന്നയിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ദല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന കത്തയച്ചു. കലാപത്തിലെ മുഖ്യപ്രതിയായ അന്‍സാറിനെതിരെ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട്(പിഎംഎല്‍എ) പ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
അതേസമയം ജഹാംഗീര്‍പുരു കലാപത്തില്‍ 24 പ്രതികളെയും കേസ് ദല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. വിവിധ സിസിടിവി ദൃശ്യങ്ങള്‍, വൈറലായ വീഡിയോകള്‍, വിവിധ ചാനലുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്നിവ പരിശോധിച്ചാണ് കലാപത്തില്‍ നേരിട്ട് പങ്കെടുത്ത ഇവരെ തിരിച്ചറിഞ്ഞത്. ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
മുഖ്യപ്രതി അന്‍സാര്‍ വാതുവയ്പ് നടത്തിവന്നിരുന്ന ആളാണ്. പ്രാഥമികാന്വേഷണത്തില്‍ ഇയാള്‍ ഇത്തരത്തില്‍ ധാരാളം സ്വത്ത് സമ്പാദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ദല്‍ഹിക്ക് പുറമെ പശ്ചിമ ബംഗാളിലും ഇയാള്‍ വസ്തു വാങ്ങിയിരുന്നു. ഇത് കണക്കിലെടുത്താണ് സാമ്പത്തിക സ്രോതസ്സില്‍ ഇഡി അന്വേഷണം വേണമെന്ന ആവശ്യം ദല്‍ഹി പോലീസ് കമ്മീഷണര്‍ മുന്നോട്ടുവച്ചത്.
അതിനിടെ പധാനപ്രതി അന്‍സറിന്റെ ബന്ധുക്കളെ ദല്‍ഹി മൂന്നംഗ ക്രൈംബ്രാഞ്ച് സംഘം പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂരിലെത്തി ചോദ്യം ചെയ്തു. അന്വേഷണം തുടരുകയാണെന്ന് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ അറിയിച്ചു.
Discussion about this post