ന്യൂദല്‍ഹി: മെയ് 21 ന് തീവ്രവാദ വിരുദ്ധ ദിനം ഉചിതമായ രീതിയില്‍ ആചരിക്കണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍, മന്ത്രാലയങ്ങള്‍ എന്നിവയ്ക്കും കത്തയച്ചു. കത്ത് സംസ്ഥാന സര്‍ക്കാരുകളുടെ ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കുമാണ് അയച്ചത്.
എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റ് പൊതുസ്ഥാപനങ്ങളിലും തീവ്രവാദ വിരുദ്ധ പ്രതിജ്ഞ എടുക്കണം. പങ്കെടുക്കുന്നവരുടെയും സംഘാടകരുടെയും സുരക്ഷ കണക്കിലെടുത്ത്, പൊതുസമ്മേളനങ്ങള്‍ ഒഴിവാക്കണം. ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തീവ്രവാദ വിരുദ്ധ സന്ദേശം പ്രചരിപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും കത്തിലുണ്ട്.
Discussion about this post