ന്യൂദല്‍ഹി: യാസിന്‍ മാലിക്കിന് ജീവിതാന്ത്യം വരെ തടവ് വിധിച്ചതിനെതിരെ പരാമര്‍ശം നടത്തിയ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്(ഒഐസി) ഇന്ത്യയുടെ കടുത്ത വിമര്‍ശനം. ഭീകരതയെ ന്യായീകരിക്കുന്ന നിലപാടില്‍ നിന്ന് ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന പിന്മാറണമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
യാസിന്‍ മാലിക്ക് തീവ്രവാദ ഫണ്ടിങ് കേസിലെ പ്രതിയാണ്. ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും എതിരെ വിഘടനവാദികളെ സംഘടിപ്പിക്കുകയും ഭീകരാക്രമണങ്ങള്‍ക്ക് പ്രേരണ നല്കുകയും ചെയ്ത തീവ്രവാദിയാണ്. ഇത്തരം കേസുകളുടെ ഗൗരവം മനസ്സിലാക്കാതെ വിധിയെ വിമര്‍ശിക്കുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന പരോക്ഷ പിന്തുണയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭീകരത ലോകം നേരിടുന്ന വിപത്താണ്. അതിനോട് സഹിഷ്ണുത കാണിക്കാനാകില്ല. യാസിന്‍ മാലിക്കിനെക്കുറിച്ചുള്ള എന്‍ഐഎ കോടതിയുടെ വിധിന്യായത്തില്‍ ഒഐസി-ഐപിഎച്ച്ആര്‍സി നടത്തിയ അഭിപ്രായങ്ങള്‍ സ്വീകാര്യമല്ലെന്ന് ബാഗ്ചി മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post