ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ജമ്മു കശ്മീര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിങ്ങിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഗതാഗത നിയന്ത്രണം, വാഹന പാര്‍ക്കിങ്, അപകടമേഖലയായ പഹല്‍ഗാം, ബാള്‍ട്ടാല്‍ റൂട്ടുകളില്‍ സേനയെ വിന്യസിക്കുക തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് വിവിധ സ്ഥലങ്ങളില്‍ പോലീസ് സേനയുടെ രക്ഷാസംഘത്തെ വിന്യസിക്കും.
കരസേന, സിഎപിഎഫ്, പൊലീസ്, സിവില്‍ അഡ്മിനിസ്ട്രേഷന്‍ എന്നിവയെ ഏകോപിപ്പിച്ചാകും സുരക്ഷാ ക്രമീകരണങ്ങള്‍. ആശയവിനിമയ സംവിധാനങ്ങളും തീര്‍ത്ഥാടനമേഖലയില്‍ ഉറപ്പാക്കും. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജരാകണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി. കര്‍ശന സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സൈനികരെ നിയോഗിക്കും.
Discussion about this post