ന്യൂദൽഹി: ആകാശത്ത് അഞ്ച് ഗ്രഹങ്ങളുടെ സംഗമം. തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളിലാണ് ഇൗ അപൂർവം സംഗമത്തിന് അന്തരീക്ഷമൊരുങ്ങുന്നത് ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവയെ ആകാശത്ത് കാണാനാവുന്ന അപൂർവ സന്ദർഭമാണിതെന്ന് വാനനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2040 വരെ ഇനി ഇതിന് അവസരമുണ്ടാകില്ല. 2004 ലാണ് ഇതിനുമുമ്പ് ഗ്രഹസംയോഗം ഉണ്ടായത്.
ഗ്രഹങ്ങൾ ഒരൊറ്റ തലത്തിൽ സൂര്യനെ ചുറ്റുന്നതിനാൽ, അവയെല്ലാം ഭൂമിക്ക് മുകളിലുള്ള ആകാശത്ത് ഒന്നിനുപുറകെ ഒന്നായി നിരന്നതായി കാണുന്നതാണ് പ്രതിഭാസം. എഅവയെല്ലാം സ്വന്തം ഭ്രമണപഥത്തിൽ കറങ്ങുന്നതിനാൽ കോടിക്കണക്കിന് കിലോമീറ്ററുകളുടെ അന്തരമുണ്ടാകും. പുലർച്ചെ സൂര്യോദയത്തിന് മുമ്പും ശേഷവുമാണിത് ഏറ്റവും നന്നായി ദൃശ്യമാകുന്നത്.
ഭൂമിയുടെ ഉത്തര അർധഗോളത്തിൽ താമസിക്കുന്നവർക്ക് സൂര്യോദയത്തിന് 45 മുതൽ 90 മിനിറ്റ് വരെ മുമ്പ് ഉയർന്ന സ്ഥലത്തുനിന്ന് കിഴക്കോട്ട് നോക്കിയാൽ അപൂർവ ഗ്രഹങ്ങളുടെ സംയോജനം ദൃശ്യമാകും. സൂര്യൻ ഉദിക്കുമ്പോൾ തന്നെ ഗ്രഹങ്ങളുടെ രൂപം മറയും. ബുധൻ സൂര്യനോട് ഏറ്റവും അടുത്തായിരിക്കും പ്രത്യക്ഷപ്പെടുക. വ്യാഴവും ശുക്രനും ഏറ്റവും തിളക്കമുള്ളതായി കാണപ്പെടും. ചൊവ്വ ചുവപ്പ് നിറമായിരിക്കും.
ഉദയത്തിനു മുമ്പുള്ള ആകാശത്ത് ഗ്രഹങ്ങൾ ഏറെ ഉയരത്തിലായതിനാൽ ദക്ഷിണാർദ്ധഗോളത്തിലെ ആളുകൾക്ക് ഗ്രഹങ്ങളെ നന്നായി കാണാനാകും.
Discussion about this post