വിഴിഞ്ഞം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തില്‍ ബാഹ്യഇടപെടലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവളം എംഎല്‍എ എം വിന്‍സെന്റ് അവതരിപ്പിച്ച അടിയന്തര പ്രമയ നോട്ടീസിന് മറുപടി പറയവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇപ്പോള്‍ നടക്കുന്ന സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണ്. പ്രദേശത്തെ ചില പ്രതിഷേധങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മാത്രമല്ല സമരത്തില്‍ പങ്കെടുക്കുന്നതെന്നും തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കില്ലെന്നും സഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post