പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ അടൂർ കൊടുമണ്ണിൽ മഹാരാഷ്ട്ര കോലാപുർ സിദ്ധഗിരിമഠത്തിന്റെ ശാഖ പ്രവർത്തനം ആരംഭിച്ചു. സിദ്ധഗിരി മഠാധിപതി സ്വാമി അദൃശ്യ കാട സിദ്ധേശ്വര തൃപ്പാദങ്ങൾ കീഴേടത്ത് കളരി കൊട്ടാരം വക സ്ഥലത്തിന്‍റെ പ്രമാണങ്ങൾ ഏറ്റുവാങ്ങി.
വർക്കല ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദജി വാഴൂർ തീർത്ഥപാദാശ്രമ അധ്യക്ഷൻ സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ , ദേവി ജ്ഞാനാഭനിഷ്ഠ , പി വേണുഗോപാൽ റെഡ്ഢി , ടി ഗോവിന്ദനുണ്ണി എന്നിവർ പ്രസംഗിച്ചു. മഠം കമ്മറ്റിയുടെ ചെയർമാനായി അഡ്വ മുരളീധരൻ ഉണ്ണിത്താനെ നിയോഗിച്ചു.
1300 വർഷത്തെ പഴക്കമുള്ള ആധ്യാത്മിക കേന്ദ്രമാണ് കോലാപ്പുർ സിദ്ധഗിരി മഠം. 500 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ആശ്രമ സമുച്ചയത്തിൽ ആശുപത്രി , മ്യുസിയം , ഗുരുകുലം , ഉദ്യാനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. 2018 ഇൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ യാത്ര ചെയ്ത് 300 ടൺ ദുരിതാശ്വാസ സാധനങ്ങൾ വിതരണം ചെയ്തിരുന്നു. കേരളത്തിൽ സാമൂഹ്യ സാംസ്‌കാരിക ആധ്യാത്മിക പ്രവർത്തനങ്ങൾക്ക് സിദ്ധഗിരി മഠം വിവിധങ്ങളായ പദ്ധതികളാണ് ആവിഷ്ക്കരിച്ചു നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
Discussion about this post