കൊച്ചി: എറണാകുളത്ത് പെയ്ത കനത്ത മഴയില്‍ താളം തെറ്റിയ കേരളത്തിലെ റെയില്‍വേ ഗതാഗതം ഇപ്പോഴും ട്രാക്കില്‍ കേറിയില്ല.
ഇന്ന് (31.08.22) രാവിലെ കായംകുളത്ത് നിന്നും 8.50ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചര്‍ റദ്ദ് ചെയ്തു. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
വൈകിയോടുന്ന ട്രെയിനുകള്‍ ഇവയാണ്
- ഏറനാട് എക്സ്പ്രസ്, റപ്തിസാഗര്‍, ബിലാസ്പുര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ വൈകും
- നാഗര്‍കോവില്‍ നിന്നും 31.08.22ന് 2.00 മണിക്ക് പുറപ്പെടേണ്ട 16606 മംഗളൂരു ഏറനാട് എക്സ്പ്രസ് 3.00 മണിക്ക് (ഒരു മണിക്കൂര്‍ വൈകി) പുറപ്പെടും.
- ഇന്ന് (31.08.22) രാവിലെ 06.35 ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടേണ്ട ഗോരഖ്പൂര്‍ റപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് ഉച്ചക്ക് 12.45ന് (6 മണിക്കൂര്‍ 10 മിനിറ്റ് വൈകി) കൊച്ചുവേളിയില്‍ നിന്നും പുറപ്പെടും.
- ഇന്ന് (31.08.22) രാവിലെ 08.30ന് എറണാകുളത്ത് നിന്നും ബിലാസ്പൂര്‍ പോകേണ്ട സൂപ്പര്‍ ഫാസ്റ്റ് 11.15 ന് (2 മണിക്കൂര്‍ 45മിനിറ്റ് വൈകി) എറണാകുളത്ത് നിന്നും പുറപ്പെടും.
അതേസമയം, നഗരത്തിലെ കനത്ത മഴയില്‍ വെള്ളക്കെട്ടുണ്ടായി ഗതാഗതം തടസ്സപ്പെട്ടതോടെ കൊച്ചി മെട്രോയില്‍ യാത്രക്കാര്‍ കൂടി. ഇന്നലെ 96,916 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. സാധാരണ ദിവസത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന കാല്‍ലക്ഷത്തിലധികം. ഇന്നലെ രാവിലെ പത്തര വരെ കനത്ത മഴയാണ് കൊച്ചിയില്‍ പെയ്തത്. വെള്ളക്കെട്ടില്‍ നഗരത്തില്‍ ഗതാഗത തടസപ്പെട്ടതോടെ ഓഫീസ് സമയത്തും നിരവധി പേര്‍ മെട്രോയെ ആശ്രയിച്ചു.
Discussion about this post