പാലക്കാട്: മീറ്ററിടാതെയും അമിത ചാർജ് ഈടാക്കിയും നിരത്തിലോടുന്ന ഓട്ടോക്കാർ സൂക്ഷിച്ചോളൂ. വ്യാഴാഴ്ചമുതൽ ഇത്തരക്കാർക്ക് പിടിവീഴും. ആർ.ടി.ഒ. എൻഫോഴ്സ്‌മെന്‍റെ വിഭാഗത്തിന്‍റെ പ്രത്യേക പരിശോധന വ്യാഴാഴ്ച മുതൽ തുടങ്ങും. ഓണത്തോടനുബന്ധിച്ച് ഒരാഴ്ചത്തേക്കാണ് പരിശോധന.
മീറ്ററിടാത്തവർ, കൃത്യമായ രേഖകളില്ലാതെ ഓട്ടോ ഓടിക്കുന്നവർ, അമിത ചാർജ് ഈടാക്കുന്നവർ എന്നിവരിൽനിന്നെല്ലാം ആർ.ടി.ഒ. ഉദ്യോഗസ്ഥർ പിഴയീടാക്കും. എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ. എം.കെ. ജയേഷ് കുമാറിന്‍റെ നിർദേശപ്രകാരമാണ് പ്രത്യേക പരിശോധന നടത്തുന്നത്. ഓട്ടോറിക്ഷകൾ മീറ്ററിടാതെ അമിത ചാർജ് ഈടാക്കുന്നതായുള്ള പരാതികൾ വ്യാപകമാണ്.
Discussion about this post