കോട്ടയം :ഹൈന്ദവ ധർമ്മ പഠനത്തിനും, ധാർമിക പ്രചാരണത്തിനും തയ്യാറാകുന്ന യുവതി യുവാക്കൾക്കായി ഹിന്ദുധർമ്മ പഠനശിബിരം സംഘടിപ്പിക്കുന്നു.
ഹിന്ദു ഐക്യവേദി യുടെയും, ധാർമിക രംഗത്ത് പ്രവർത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങളുടേയും പങ്കാളിത്തത്തോടെയാണ് സെപ്റ്റംബർ 17മുതൽ 21. വരെ മാവേലിക്കര ചെറുകോൽശു ഭാനന്ദശ്രമത്തിൽ വച്ച് പഠനശിബിരം നടക്കുന്നത്.
പഠനശിബിരത്തിൽ സന്യാസിവര്യൻ മാർ,പണ്ഡിതരായ ആചാര്യ ശ്രേഷ്ഠന്മാർ, പ്രമുഖരായ ധാർമിക സംഘടനാ നേതാക്കൾ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിക്കും.”പഠിച്ചുപറയുക, പറയാൻ പഠിക്കുക “
എന്നതാണ് ശിബിര സന്ദേശം,
18 വയസിനും നാൽപത്തിയഞ്ച് വയസിനും ഇടയിൽ പ്രായമുള്ള ഹിന്ദു യുവതി യുവാക്കൾക്കാണ് പഠനശിബിരത്തിൽ പ്രവേശനം. ശി ബിരത്തിനു ശേഷം നിശ്ചയിക്കപ്പെടുന്ന സ്ഥലങ്ങളിൽ താൽപര്യ അനുസരണം ഹിന്ദുധർമ്മ പ്രചാരകന്മാർ ആയി പ്രവർത്തിക്കാനും അവസരമൊരുക്കും.
രജിസ്ട്രേഷനായും, ശിബിര വിവരങ്ങൾ അറിയാനും പഠിതാക്കൾക്ക് ഹിന്ദുഐക്യവേദി സംസ്ഥാന കാര്യാലയം തിരുവനന്തപുരം 0471 2572400, ഓഫീസ് സെക്രട്ടറി.ശിവപ്രസാദ് 9074193784, 8606003121എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
ഇ എസ് ബിജു.
സംസ്ഥാന വക്താവ്
ഹിന്ദു ഐക്യവേദി
Discussion about this post