തിരുവനന്തപുരം: കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്‍റെ വികസനത്തിനായി 20,01, 89,000 രൂപയടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി ഉപകരണങ്ങള്‍ക്കും ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കുമായി 9,90,55,000 രൂപയും, ലാബ് അനുബന്ധ ഉപകരണങ്ങള്‍ക്കായി 5,99,97,000 രൂപയും, വിവിധ ആശുപത്രി അനുബന്ധ സാമഗ്രികള്‍ക്കായി 4,11,37,000 രൂപയുമാണ് അനുവദിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. മെഡിക്കല്‍ കോളേജില്‍ നിലവിലുണ്ടായിരുന്ന ഡോക്ടര്‍മാരേയും നഴ്‌സുമാരേയും സ്ഥിരപ്പെടുത്താനുള്ള നടപടി സ്വീകരിച്ചിരുന്നു. ആവശ്യമായ ഡോക്ടര്‍മാരെ നിയമിച്ച് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം പുതുതായി ആരംഭിച്ചു. ലെവല്‍ 2 ട്രോമ കെയര്‍ നിര്‍മ്മാണം ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നത് പരിഗണയിലാണ്. ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി 50.87 കോടി രൂപ അനുവദിച്ചു. മെഡിക്കല്‍ കോളേജിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനെല്ലാം പുറമേയാണ് 20 കോടി രൂപ അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
അനേസ്‌തേഷ്യ വിഭാഗത്തില്‍ 10 അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷന്‍, 7 മള്‍ട്ടിപാരമീറ്റര്‍ മോണിറ്റര്‍, പോട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്‍, വീഡിയോ ഇന്‍ട്യുബേറ്റിംഗ് ബ്രോങ്കോസ്‌കോപ്പ്, 7 ഇലട്രിക്കല്‍ ഓപ്പറേഷന്‍ ടേബിള്‍, കാര്‍ഡിയോളജി വിഭാഗത്തില്‍ പോര്‍ട്ടബിള്‍ എക്കോ കാര്‍ഡിയോഗ്രാഫി, കാര്‍ഡിയാക് ഒസിടി വിത്ത് എഫ്എഫ്ആര്‍, ബയോകെമിസ്ട്രി വിഭാഗത്തില്‍ ആട്ടോമേറ്റഡ് എലിസ പ്രോസസര്‍, കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ സ്‌പെക്‌ട്രോ ഫോട്ടോമീറ്റര്‍, ഡിജിറ്റല്‍ ഡിഫറന്‍ഷ്യല്‍ സ്‌കാനിംഗ് കൊളോറിമെട്രി, സിഎസ്എസ്ഡി വിഭാഗത്തില്‍ വാഷര്‍ ഡിസിന്‍ഫെക്ടര്‍, ഡബിള്‍ ഡോര്‍ സ്റ്റീം സ്റ്റെറിലൈസര്‍, സിവിടിഎസില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ അള്‍ട്രാസൗണ്ട് മെഷീന്‍, ഹൈ എന്‍ഡ് അനസ്തീഷ്യ വര്‍ക്ക് സ്റ്റേഷന്‍, ഡെര്‍മറ്റോളജി വിഭാഗത്തില്‍ പള്‍സ് ഡൈ ലേസര്‍, എമര്‍ജന്‍സി മെഡിസിനില്‍ എംആര്‍ഐ കോംപാറ്റബിള്‍ വെന്റിലേറ്റര്‍, സെന്‍ട്രല്‍ ലാബില്‍ ഫുള്ളി ആട്ടോമേറ്റഡ് യൂറിന്‍ അനലൈസര്‍, ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ ഹംഫ്രി ഫീല്‍ഡ് അനലൈസര്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തില്‍ ഹൈ എന്‍ഡ് സര്‍ജിക്കല്‍ ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ് എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.
Discussion about this post