കൊച്ചി: നാലു ദിവസത്തെ സന്ദർശനത്തിനായി ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് നാളെ കേരളത്തിലെത്തും. സംഘടനാപരമായ പരിപാടികളിൽ പങ്കെടുക്കുന്നതിനാണ് മോഹൻ ഭാഗവത് കേരളത്തിലെത്തുന്നത്. നാളെ ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന മോഹൻ ഭഗവത് കൊല്ലം വള്ളിക്കാവിൽ മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിക്കും. ആർ എസ് എസ് പ്രാന്ത കാര്യാലയത്തിലെത്തിയതിന് ശേഷം 16, 17, 18 തിയ്യതികളിൽ തൃശൂർ ജില്ലയിൽ വിവിധപരിപാടികളിൽ പങ്കെടുക്കും. 16 രാവിലെ എട്ടിന് തൃശ്ശൂര്‍ ശങ്കരമഠത്തിലേക്ക് പോകും. സമുഹത്തിലെ വ്യത്യസ്ത മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. 18ന് രാവിലെ മുതല്‍ ഗുരുവായൂര്‍ രാധേയം ആഡിറ്റോറിയത്തില്‍ ചേരുന്ന ആര്‍എസ്എസ് ബൈഠക്കില്‍ പങ്കെടുക്കും. വൈകിട്ട് 5ന് ഗുരുവായൂര്‍ ശ്രീകൃഷ്ണകോളജ് ഗ്രൗണ്ടില്‍ ഗുരുവായൂര്‍ സംഘജില്ലയിലെ പൂര്‍ണഗണവേഷധാരികളായ പ്രവര്‍ത്തകരുടെ സാംഘിക്കില്‍ സംസാരിക്കും.
പി.എൻ. ഈശ്വരൻ
ആർ എസ് എസ് പ്രാന്ത കാര്യവാഹ്
Discussion about this post