തിരുവനന്തപുരം: തെരുവുനായ്ക്കള്‍ക്കു പേവിഷ പ്രതിരോധ കുത്തിവയപ് നല്‍കിത്തുടങ്ങി. വീടുകളില്‍ വളര്‍ത്തുന്ന പട്ടികള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി ജില്ലാ കളക്ടര്‍മാര്‍ ഉത്തരവു പുറപ്പെടുവിച്ചു. തെരുവുനായക്കളെ പിടികൂടി വാക്സിന്‍ നല്‍കുന്നതിനു പത്തു ലക്ഷം വാക്സിന്‍ എത്തിച്ചു. സംസ്ഥാനത്ത് മൂന്നു ലക്ഷം തെരുവു നായ്ക്കളുണ്ടെന്ന് ഏകദേശ കണക്കു മാത്രമേ സര്‍ക്കാരിനുള്ളൂ. തെരുവുനായ് ശല്യം കൂടുതലുള്ള ഹോട്സ്പോട്ടുകള്‍ കണ്ടെത്തിവരികയാണ്. കഴിഞ്ഞ വര്‍ഷം 2.34 ലക്ഷം പേരെയാണു തെരുവു നായ കടിച്ചത്. ഈ വര്‍ഷം എട്ടു മാസം പിന്നിട്ടപ്പോഴേക്കും കടിയേറ്റത് 1.84 ലക്ഷം പേര്‍ക്കാണ്.
Discussion about this post