തൃശൂര്‍: ഭാരതത്തിന്‍റെ സനാതനമായ വിജ്ഞാന നിധി പുരാതന കാലം മുതല്‍ സംരക്ഷിക്കപ്പെടുന്നത് നേരിട്ട് കാണാനായതില്‍ സന്തോഷമുണ്ടെന്ന് ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ശങ്കരാചാര്യ ശിഷ്യന്മാര്‍ സ്ഥാപിച്ച തൃശൂരിലെ തെക്കേ മഠം, നടുവില്‍ മഠം, വടക്കേ മഠം എന്നിവ സന്ദര്‍ശിച്ച ശേഷം തെക്കേമഠത്തിന്‍റെ സന്ദര്‍ശന ഡയറിയില്‍ അദ്ദേഹം കുറിച്ചു. ഈ പാരമ്പര്യത്തിന്‍റെ സംരക്ഷണത്തിനായി സമൂഹത്തിന്‍റെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൂര്‍ണകുംഭത്തോടും വേദാലാപനത്തോടും കൂടിയാണ് സര്‍സംഘചാലകിനെ സ്വീകരിച്ചത്. വേദവിദ്യാര്‍ത്ഥികളുടെ വേദാലാപനം കേട്ടശേഷം തെക്കേ മഠത്തില്‍ സംന്യാസി ശ്രേഷ്ഠരെ കണ്ട് സംസാരിച്ചു. തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി, ഇളമുറ സ്വാമിയാര്‍ നരസിംഹാനന്ദ ബ്രഹ്മാനന്ദ ഭൂതി, നടുവില്‍ മഠം മൂപ്പില്‍ സ്വാമിയാര്‍ നീലകണ്ഠ ഭാരതികള്‍, ബ്രഹ്മസ്വം മഠം പ്രസിഡന്റ് അഡ്വ. പി. പരമേശ്വരന്‍, സെക്രട്ടറി മുല്ലമംഗലം നാരായണന്‍, കമ്മിറ്റി അംഗങ്ങളായ വടക്കുമ്പാട് പരമേശ്വരന്‍, മുണ്ടക്കല്‍ സുനില്‍, പ്രധാനാധ്യാപകന്‍ വടക്കുമ്പാട് പശുപതി നമ്പൂതിരി, തെക്കേ മഠം മാനേജര്‍ വടക്കുമ്പാട് നാരായണന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, കാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രചാരക് എസ്. സുദര്‍ശനന്‍ തുടങ്ങിയവരും സര്‍സംഘചാലകനൊപ്പമുണ്ടായിരുന്നു.






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post