കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രം മണികണ്ഠൻ ആൽ ത്തറയിൽ ദേവസ്വം ശ്രീമൂലം ഷഷ്ഠി പൂർത്തി സ്മാരകത്തിൽ പ്രതിമ നിർമ്മാണത്തിന് ഹൈകോടതിയുടെ രണ്ടാഴ്ചത്തെ സ്റ്റേ ഓർഡർ.ദേവസ്വം അനുമതി കൂടാതെ സംരക്ഷണ ഭൂമിയിൽ പ്രതിമ നിർമാണത്തിനായി നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ് മനു വിന്റെ ഇടപെടലിൽ ദേവസ്വം സെക്രട്ടറി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 1942 ലെ തിരുവിതാംകൂർ ദർബർ ഉടമ്പടി ഡി ഐ എസ് 256/42/ഡി ഇ വി പ്രകാരം പ്രതിമ നിർമ്മാണം നടന്ന സ്ഥലം ദേവസ്വം ഭൂമിയാണെന്ന രേഖകൾ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് എതിർവാദം കേൾക്കാതെ തന്നെ കോടതി രണ്ടാഴ്ചത്തെ സ്റ്റേ ഉത്തരവിട്ടത്. അനുമതി വാങ്ങാതെയുള്ള നിർമ്മാണ പ്രവർത്തനത്തിന് നഗരസഭക്കെതിരെ രൂക്ഷ വിമശനമാണ് ഉണ്ടായത്.
ഹിന്ദു ഐക്യവേദി, ക്ഷേത്ര സംരക്ഷണ സമിതി സംഘടനകൾ പ്രക്ഷോഭം ആരംഭിച്ചിരുന്നു.
Discussion about this post