തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. സി.പി.എം-ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തമ്മിലാണ് നഗരസഭ കാര്യാലയത്തില്‍ കയ്യാങ്കളിയുണ്ടായത്. വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
മേയര്‍ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ടാണ് ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇവര്‍ മേയറുടെ ചേംബറിനകത്തേക്ക് കടക്കാതിരിക്കാന്‍ പോലീസ് ഗ്രില്‍സ് പൂട്ടിയിട്ടു. ഇതോടെ ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ സി.പി.എം. കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സലീമിനെ അദ്ദേഹത്തിന്‍റെ ഓഫീസിലും പൂട്ടിയിട്ടു. തുടര്‍ന്നാണ് ഇരുവിഭാഗം കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്. വനിതാ കൗണ്‍സിലര്‍മാര്‍ അടക്കം പോര്‍വിളികളുമായി എത്തിയതോടെ രംഗം വഷളാവുകയായിരുന്നു. ഇതിനിടെ പോലീസിന്‍റെ പൂട്ട് തകര്‍ക്കാനും ശ്രമമുണ്ടായി.
ബിജെപി വനിതാ കൗൺസിലർമാർ പ്രതിഷേധത്തിന്‍റെ മുൻനിരയിൽ തന്നെയുണ്ട്. ബിജെപിയും കോൺഗ്രസും മേയറുടെ രാജി ആവശ്യപ്പെടുന്നതിലേക്ക് എത്തിയിരിക്കുകയാണ്. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിൽ എത്തി നിവേദനം നൽകും.
Discussion about this post